kerala Kerala News latest latest news politics

പണം വാങ്ങിയ ആളെ ഓർമയില്ല; നിയമന കോഴ ആരോപണത്തിൽ മലക്കം മറിഞ്ഞ് ഹരിദാസൻ

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണത്തിൽ തനിക്കൊന്നും ഓർമ്മയില്ല എന്ന വാദവുമായി ഹരിദാസൻ. പണം വാങ്ങിയ ആളെയോ എവിടെ വച്ചാണ് പണം നൽകിയതെന്നോ ഓർക്കുന്നില്ല എന്നാണ് പോലീസിനോട് ഹരിദാസൻ പറഞ്ഞത്.
രാവിലെ 6 മണിയോടുകൂടിയാണ് ആരോപണം ഉന്നയിക്കുന്ന മലപ്പുറം സ്വദേശിയായ ഹരിദാസ് കന്റോൺമെന്റ് സ്റ്റേഷനിൽ എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം അദ്ദേഹത്തോട് ഹാജരാകാൻ പറഞ്ഞിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ഇന്ന് ബാസിത്തിനോടും ഹരിദാസനോടും ഒരുമിച്ച് ഹാജരാകാൻ ആയിരുന്നു പറഞ്ഞത്. എന്നാൽ ബാസിത് ഇന്നും ഹാജരായിട്ടില്ല. ഹരിദാസ് ഹാജരായപ്പോൾ പരാതി സംബന്ധിച്ചു പോലീസ് ചോദിക്കുകയും ഒന്നും ഓർമയില്ലെന്നും കുറച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നുമാണ് പറഞ്ഞത്.

Related posts

പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ പിവി ഗംഗാധരൻ അന്തരിച്ചു

Gayathry Gireesan

ഇരിങ്ങാലക്കുട PWD റസ്റ്റ് ഹൗസിൽ ഗാന്ധിപ്രതിമ വൃത്തിയാക്കി എൻ.സി.സി. കേഡറ്റുകൾ

Gayathry Gireesan

വയനാട്ടിൽ വിനോദയാത്രക്കിടെ ഒഴുക്കില്‍പ്പെട്ട വിദ്യാർത്ഥി മരിച്ചു

Akhil

Leave a Comment