Attack kerala Kerala News kozhikode latest latest news

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഇരുചക്ര വാഹന യാത്രക്കാരന് പരിക്ക്

കോഴിക്കോട് താമരശ്ശേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഇരുചക്രവാഹന യാത്രക്കാരന് പരിക്കേറ്റു. ഇന്ന് രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം. ബാലശ്ശേരി റഫീക്കിനാണ് പരിക്കേറ്റത്. ഇയാൾക്ക് സാരമായ പരിക്കുണ്ട്. കാട്ടുപന്നി ഇയാളുടെ സ്കൂട്ടറിന് മുന്നിൽ ചാടുക മാത്രമല്ല കുത്തി പരിക്കേല്പിക്കുകയും ചെയ്തിട്ടുണ്ട്. കയ്യിനും കാലിനുമാണ് പൊട്ടലുള്ളത്. ഈ പ്രദേശത്ത് ഇതിനുമുൻപും നിരവധി തവണ കാട്ടുപന്നിയുടെ ശല്യം ഉണ്ടായിട്ടുണ്ട്. കാട്ടുപന്നിയെ തുരത്താനുള്ള നിരവധി നടപടികൾ എടുക്കുന്നുണ്ടെങ്കിലും അവ പെരുകുകയാണെന്ന് നാട്ടുകാർ പറയുന്നു. റഫീക്ക് അപകടനില തരണം ചെയ്തിട്ടുണ്ട്.

Related posts

ഇന്ത്യ-യു.എസ്‌ ബന്ധം ചന്ദ്രനിലേക്കും അതിനപ്പുറത്തേക്കും പോകും: ജയശങ്കർ

Gayathry Gireesan

തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍

Sree

വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; 2024-ലെ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല

Akhil

Leave a Comment