Arrest kerala Kerala News latest latest news thrissur

പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ ആക്രമണം; വെങ്കിടങ്ങ് സ്വദേശി അറസ്റ്റിൽ

തൃശ്ശൂർ പുത്തൻപീടികയിൽ പൊലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ ആക്രമണം. വെങ്കിടങ്ങ് സ്വദേശി സിയാദിനെ അന്തിക്കാട് പോലീസ് അറസ്ററ് ചെയ്തു. പാവറട്ടി പോലീസ് സ്റ്റേഷനിൽ 32 ക്രിമിനൽ കേസുകളിൽ പ്രതിയാണ് സിയാദ്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടക്കുന്നത്. പുത്തൻപീടിക ഷാപ്പിനു മുന്നിൽ വച്ചാണ് യുവാവ് അക്രമാസക്തനായത്. തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് പോലീസ് എത്തിയതിനു ശേഷം പോലീസിന് നേരെയായി ഇയാളുടെ ആക്രമണം. രാത്രിയോട് കൂടിയാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.

Related posts

പ്രണയബന്ധം തകർന്നതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത് റെയിൽവേ ഉദ്യോഗസ്ഥർ

Akhil

25 ലക്ഷത്തിൻ്റെ ന്യൂ ജെൻ ബൈക്കുകൾ കത്തിനശിച്ചു

Gayathry Gireesan

മദ്യലഹരിയിൽ വൃദ്ധയെ കൊച്ചുമകൻ തലക്കടിച്ച് കൊന്നു

Akhil

Leave a Comment