alcohol Arrest kerala Kerala News kollam latest latest news

കൊല്ലത്ത്‌ മദ്യമെന്ന് പറഞ്ഞുപറ്റിച്ചു കോള നൽകിയ ആളെ നാട്ടുകാർ ചേർന്ന് പിടികൂടി.

കൊല്ലത്ത് മദ്യക്കുപ്പിയിൽ കോള നിറച്ചു കൊടുത്ത ആൾ പിടിയിൽ. ചങ്ങന്‍കുളങ്ങര അയ്യപ്പാടത്ത് തെക്കതില്‍ സതീഷ് കുമാറാണ് നാട്ടുകാരുടെ പിടിയിലായത്. ഇയാൾ മദ്യകുപ്പിയിൽ കോള നിറച്ചു മദ്യപാനികളെ പറ്റിക്കുകയായിരുന്നു .

മദ്യത്തിന് പകരം കോള നൽകി മദ്യപാനികൾക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന യുവാവിനെയാണ് നാട്ടുകാരും ബിവറേജിലെ ജീവനക്കാരും ചേർന്ന് പിടികൂടിയത് . മദ്യക്കുപ്പികളിൽ കോള നിറച്ച് മദ്യമാണെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിക്കും.തൻ്റെ കയ്യിൽ മദ്യമുണ്ടെന്നും കുറഞ്ഞ വിലക്ക് നല്കാമെന്നുപറഞ്ഞുമാണ് ഇയാൾ ആളുകളെ കബളിപ്പിച്ചിരുന്നത് . ബാറിൽ തിരക്കുള്ള സമയത്തും പൂട്ടാനൊരുങ്ങുന്ന സമയത്തും രാത്രി വൈകിയുമാണ് ഇയാൾ കോള വില്പന നടത്തിയത്.

ആളുകൾ മദ്യം കുടിക്കാൻ ശ്രമിച്ചപ്പോഴാണ് തങ്ങളെ ആരോ ചതിക്കുന്നതായി അറിയുന്നത്. കടയുടെ മാനേജർക്ക് നിരവധി പരാതികൾ ലഭിച്ചതിനാൽ സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് തട്ടിപ്പ് നടത്തുന്നയാളെ കണ്ടെത്തി. അടുത്ത ദിവസം മദ്യത്തിന് പകരം കോള നിറച്ച കുപ്പിയുമായി വീണ്ടും തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത് . പോലീസിനെ വിളിച്ച് ആളെ അറസ്റ്റ് ചെയ്തു, എന്നാൽ ആരും ഔദ്യോഗികമായി പരാതിപ്പെടാത്തതിനാൽ ആളെ ജാമ്യത്തിൽ വിട്ടയച്ചു .

Related posts

30 ലിറ്റർ വിദേശമദ്യവും ഒരു കെയ്‌സ് ബിയറും പിടികൂടി

Gayathry Gireesan

‘നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ കെഎസ്ആർടിസി ബസിൽ പര്യടനം’; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് മുഖ്യമന്ത്രി ചോദിക്കുന്നത് നന്നായിരിക്കും; വി ഡി സതീശൻ

Akhil

ഒമാനിൽ ന്യുമോണിയ ബാധിച്ച് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു

Akhil

Leave a Comment