kerala Kerala News latest latest news thrissur

30 ലിറ്റർ വിദേശമദ്യവും ഒരു കെയ്‌സ് ബിയറും പിടികൂടി

തൃശ്ശൂർ : കൈപമംഗലത്ത് അനധികൃതമായി വിൽപ്പനക്കായി സൂക്ഷിച്ച 30 ലിറ്റർ വിദേശമദ്യവും, ഒരു കെയ്‌സ് ബിയറും എക്സൈസ് റേഞ്ച് സംഘം പിടികൂടി. സംഭവത്തിൽ കൂരിക്കുഴി ഇളയരാംപുരക്കൽ വീട്ടിൽ സുനിൽകുമാറിനെ അറസ്ററ് ചെയ്തു. കൈപ്പമംഗലം കൂരിക്കുഴി പവർഹൗസിനു സമീപത്തു നിന്നുമാണ് മദ്യവില്പന പിടികൂടിയത്. കഴിഞ്ഞ രണ്ടുദിവസത്തെ മദ്യഷാപ്പുകൾക്കുള്ള അവധി മുന്നിൽ കണ്ടാണ് ഇയാൾ മദ്യം സ്റ്റോക്ക് ചെയ്തതെന്ന് എക്സൈസ് സംഘം പറഞ്ഞു. ആളുകളുടെ ആവശ്യാനുസരണം കൂടിയ വിലക്ക് മദ്യം വീടുകളിൽ എത്തിച്ചുകൊടുക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഉദ്യോഗസ്ഥരായ പി ആർ സുനിൽകുമാർ , സി വി ശിവൻ , എസ്‌ അഫ്സൽ തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

PSC പരീക്ഷയിലെ ആൾമാറാട്ടം ; അമൽജിത്തിന്‌ വേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ

Akhil

പത്തനംതിട്ട ഓമല്ലൂരിൽ വീടിന് തീപിടിച്ചു; മദ്യലഹരിയിൽ മകൻ തീയിട്ടതെന്ന് അമ്മ

Akhil

നെയ്യാറ്റിൻകരയിൽ ഭാര്യാമാതാവിനെ മരുമകൻ തലക്കടിച്ച് കൊന്നു

Sree

Leave a Comment