Entertainment kerala Kerala News latest latest news

ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരുവിനെതിരെ ജയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് .

ഐഎസ്‌എൽ ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ്‌സി ടീമിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. ഒരു ഗോളിന് വിജയിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് പകരം വീട്ടിയത് .

ഗോള്‍രഹിതമായ ആദ്യ പകുതി കുറച്ചൊക്കെ വിരസമായിരുന്നു. മഞ്ഞപ്പടയുടെ ആരാധകര്‍ കാത്തിരുന്ന മത്സരമായിരുന്നു ഇത് . എന്നാൽ രണ്ടാം പകുതിയില്‍ ലഭിച്ച അവസരങ്ങളെ കൃത്യമായി ഉപയോഗിച്ച കേരള ബ്ലാസ്‌റ്റേഴ്‌സിനെയാണ് ആരാധകര്‍ കണ്ടത്.

കളിയുടെ 52-ാം മിനിറ്റില്‍ കെസിയ വീന്‍ഡോപാണ് ആദ്യ ഗോള്‍ ഉതിര്‍ത്തത്. 69-ാം മിനിറ്റില്‍ അഡ്രിയന്‍ ലുണയുടെ രണ്ടാം ഗോളും കളിയുടെ ആവേശം കൂട്ടി . ബംഗളൂരിന്റെ മുന്നേറ്റ താരം കര്‍ട്ടിസ് മെയിന്‍ ഗോള്‍ മടക്കി.

കഴിഞ്ഞ സീസണിൽ എലിമിനേറ്ററിൽ ബ്ലാസ്റ്റേഴ്‌സ് – ബംഗളുരു എഫ് സി മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വാക്ക് ഔട്ട്‌ നടത്തിയിരുന്നു. അതിനെ തുടർന്നുള്ള വിലക്കിനെ തുടർന്ന് ഇന്ന് ബ്ലാസ്റ്റേഴ്‌സിന് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല.

Related posts

കായിക മേളയിൽ പങ്കെടുത്ത് മടങ്ങിയ വിദ്യാർത്ഥി ദേഹാസ്വാസ്ത്യത്തെ തുടർന്ന് മരിച്ചു; പോസ്റ്റ് കോവിഡ് പ്രശ്നങ്ങളും ഉണ്ടായിരുന്നു

Gayathry Gireesan

മാർത്താണ്ഡത്ത് ഹോട്ടൽ ജീവനക്കാർ തമ്മിൽ സംഘർഷം; ഒരാൾ കുത്തേറ്റ് മരിച്ചു

Akhil

തൃശൂരിൽ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം; 30 ലേറെ പേർക്ക് പരുക്ക്

Akhil

Leave a Comment