new whatsapp feature
latest news must read technology

ഒരു വാട്‌സ്ആപ്പില്‍ തന്നെ നിരവധി അക്കൗണ്ട്; പുതിയ ഫീച്ചര്‍ എത്തിക്കാനൊരുങ്ങി വാട്‌സ്ആപ്പ്

ഒരു വാട്‌സ്ആപ്പില്‍ തന്നെ നിരവധി അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്ന ഫീച്ചര്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. അടുത്തിടെയായി വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്ക് നിരവധി സവിശേഷമായ അപ്‌ഡേഷനുകളാണ് എത്തിച്ചിരിക്കുന്നത്. പുതിയ ഫീച്ചര്‍ എത്തിയാല്‍ ഒരു ഉപഭോക്താവിന് ഒരു ഫോണില്‍ നിന്ന് കൂടുതല്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയും.

വളരെ എളുപ്പത്തില്‍ തന്നെ രണ്ടാമത്തെ അക്കൗണ്ടില്‍ ലോഗിഇന്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കുക. ഓരോ ചാറ്റുകള്‍ക്കും അതിന്റെ വ്യക്തിഗത അറിയിപ്പുകള്‍ക്കൊപ്പം പ്രത്യേകമായി തുടരാനും പുതിയ ഫീച്ചറില്‍ സാധിക്കും.വാട്‌സ്ആപ്പിലെ ക്യൂആര്‍ കോഡ് ബട്ടണിന് സമീപമുള്ള ആരോ ഐക്കണില്‍ ടാപ്പുചെയ്താല്‍ പുതിയ വാട്ട്സ്ആപ്പ് അക്കൗണ്ട് ചേര്‍ക്കാന്‍ സാധിക്കുന്നതാണ്.

അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഉപയോക്താക്കളിലേക്ക് എത്തിച്ചത്. വീഡിയോ കോള്‍ സ്‌ക്രീന്‍ ഷെയറിങ്ങ് ഓപ്ഷന്‍ ഗൂഗിള്‍ മീറ്റ്, സൂം പോലുള്ള ആപ്പുകള്‍ക്ക് വന്‍ ഭീഷണിയാണ്. വീഡിയോ കോള്‍ ചെയ്യുമ്പോള്‍ തന്നെ താഴെ കാണിച്ചിരിക്കുന്ന മെനുവില്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ കാണാന്‍ സാധിക്കുന്നതാണ്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ നമ്മുക്ക് ഈ ഫീച്ചര്‍ ലഭ്യമാകും.

Related posts

എതിർപ്പുമായി ജീവനക്കാർ; സെക്രട്ടേറിയറ്റിലെ പഞ്ചിംഗ് ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍

Akhil

എഴുത്തുകാരനും അധ്യാപകനുമായ സിആർ ഓമനക്കുട്ടൻ അന്തരിച്ചു

Akhil

നേപ്പാളില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി

Akhil

Leave a Comment