മണികണ്ഠൻ (26)
kerala Kerala News latest news

രാത്രിയിൽ പ്രഥമികാവശ്യത്തിന് പുറത്തിറങ്ങിയ മണികണ്ഠൻ കൊല്ലപ്പെട്ടത് അതിക്രൂരമായി

അട്ടപ്പാടി ഷോളയൂ‌ർ ഊരിൽ ആദിവാസി യുവാവിനെ അതിക്രൂരമായ നിലയിൽ മരിച്ചനിലയിൽ കണ്ടെത്തി. ആദിവാസി യുവാവായ മണികണ്ഠനെയാണ് (26) വീടിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മണികണ്ഠൻ കൊല്ലപ്പെട്ടത് വന്യജീവി ആക്രമണത്തിലാണെന്നാണ് പ്രഥമിക വിവരം. കൊല്ലപ്പെട്ട മണികണ്ഠൻ്റെ വയറിൻ്റെ ഭാഗം പൂർണമായും ഭക്ഷിച്ച നിലയിലായിരുന്നു കാണപ്പെട്ടത്. അതേസമയം ഏത് വന്യമൃഗമാണ് യുവാവിനെ ആക്രമിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നാണ് വിവരം. 

ജനവാസ മേഖലയായ ഇവിടെ കാട്ടുപന്നി ആക്രമണം ശക്തമാണെന്ന് പ്രദേശവാസികൾ പറയുന്നു. അതേസമയം കാട്ടുപന്നിയാണ് ആക്രമിച്ചതെങ്കിൽ വയറിൻ്റെ ഭാഗം ഭക്ഷിക്കുമോ എന്ന ചോദ്യവും ഈ. സാഹചര്യത്തിൽ ഉയരുന്നുണ്ട്. മനുഷ്യമാംസം ഭക്ഷിക്കുന്ന വന്യജീവികളേതെങ്കിലുമായിരിക്കും മണികണഠനെ ആക്രമിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം മറ്റേതെങ്കിലും വന്യജീവിളകളെ ഈ പരിസരത്തു കണ്ടതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നുള്ളതും സംശയം വർദ്ധിപ്പിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം രാത്രി പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മണികണ്ഠൻ വീടിന് പുറത്തേക്കിറങ്ങിയിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. ഈ സമയത്താകാം യുവാവിനെ വന്യജീവി ആക്രമിച്ചതെന്നാണ് കരുതുന്നത്. ശരീരത്തിൽ ആക്രമണത്തിന്റെ നിരവധി മുറിവുകൾ ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നുണ്ട്. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. അവർ മരണം സംബന്ധിച്ച് പരിശോധന ആരംഭിച്ചു. മണികണ്ഠനെ കൊലപ്പെടുത്തിയ വന്യ ജീവിയേതാണെന്ന അന്വമഷണവും വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്നുണ്ട്. 

2017 മുതൽ 2022 വരെ വന്യജീവി ആക്രമണങ്ങളിൽ 551 പേർക്കാണ് ജീവഹാനി സംഭവിച്ചതെന്നാണ് സംസ്ഥാന സർക്കാരിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് പാമ്പുകടിയേറ്റാണ്. 403 പേരാണ് പാമ്പുകടിയേറ്റുമരിച്ചത്. തൊട്ടടുത്ത് കാട്ടാന ആക്രമണമാണ്. 113 പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടത്. 25 പേർ കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് എട്ടുപേരാണ്. അതേസമയം കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ രണ്ടുപേരും കൊല്ലപ്പെട്ടിട്ടുണ്ട്. 

34,875 വന്യജീവി ആക്രമണങ്ങളാണ് ഈ സർക്കാറിന്‍റെ കാലത്ത് റിപ്പോർട്ട് ചെയ്തതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വന്യജീവി ആക്രമണങ്ങൾ നടക്കുന്ന വയനാട് ജില്ലയിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ 43 വർഷത്തിനിടെ കൊല്ലപ്പെട്ടത് 150 പേരാണ്. 1980 മുതലുള്ള കണക്കുകളിലാണ് ഈ വിവരമുള്ളത്. ഏറ്റവും കൂടുതൽപേർ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലാണ്. കടുവയുടെ ആക്രമണത്തിൽ ആറും കാട്ടുപോത്ത്, പന്നി എന്നിവയുടെ ആക്രമണത്തിൽ രണ്ടുപേർ വീതവും കൊല്ലപ്പെട്ടിട്ടുണ്ട്. കരടിയുടെ ആക്രമണമുണ്ടായിട്ടുണ്ടെങ്കിലും ആരും മരിച്ചിട്ടില്ലെന്നും വനംവകുപ്പ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Related posts

കേരള ടൂറിസത്തിന് അന്തർ ദേശീയ അംഗീകാരം

Akhil

വേതന വർധന: തൃശൂർ മോഡൽ സമരവുമായി തിരുവനന്തപുരം സ്വകാര്യ മേഖലയിലെ നഴ്സുമാർ

Sree

പാലക്കാട് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു

Sree

Leave a Comment