Kerala News latest news Local News National News trending news

ഗണേശ നിമജ്ജനത്തിനിടെ തിരയിൽപ്പെട്ടു; 36 മണിക്കൂർ കടലിൽ, പിടിവള്ളിയായത് നിമജ്ജനം ചെയ്ത ഗണേശവിഗ്രഹം; കാണാതായ 14 കാരൻ ജീവിതത്തിലേക്ക്

ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ മുങ്ങിമരിച്ച കുട്ടിയെ 36 മണിക്കൂറിന് ശേഷം ജീവനോടെ കണ്ടെത്തി.

ലഖന്റെ സഹോദരൻ കരണും സഹോദരി അഞ്ജലിയും അമ്മായിയോടൊപ്പം അംബാജി ക്ഷേത്രം സന്ദർശിക്കാൻ എത്തിയിരുന്നു.

ക്ഷേത്രദർശനം കഴിഞ്ഞ് മുത്തശ്ശി അവരെ ഡുമാസ് ബീച്ചിലേക്ക് കൊണ്ടുപോയി. ടൈംസ് ഓഫ് ഇന്ത്യ പോലുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

കടലിൽ കളിക്കുന്നതിനിടെ ലഖനും , സഹോദരനും തിരയിൽപ്പെടുകയായിരുന്നു. കരനെ സമീപത്തുണ്ടായിരുന്നവർ രക്ഷിച്ചെങ്കിലും ലഖനെ കണ്ടെത്താനായില്ല.

ലഖൻ തിരമാലയിൽ അകപ്പെട്ടതിനെ തുടർന്ന് പോലീസിനെയും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. എന്നാൽ കടൽക്ഷോഭം കാരണം അന്വേഷണം കാര്യമായി നടത്താനായില്ല.

എന്നാൽ കഴിഞ്ഞ ദിവസം വൈകുന്നേരം ലഖന്റെ പിതാവ് വികാസിന് ഒരു ഫോൺ സന്ദേശമെത്തി . മകൻ ജീവിച്ചിരിപ്പുണ്ടെന്നും പൂർണ്ണമായും ആരോഗ്യവാനാണെന്നുമായിരുന്നു സന്ദേശം . കടലിലേക്ക് ഒഴുകിയ ലഖന് പിടിവള്ളിയായി കിട്ടിയത് ഗണേശ ചതുർത്ഥിയ്‌ക്ക് നിമജ്ജനം ചെയ്ത ഗണേശ വിഗ്രഹമായിരുന്നു .

അതിൽ പിടിച്ച് കിടന്ന ലഖൻ ഡുമാസിൽ നിന്ന് ഗുജറാത്തിലെ നവസാരി ജില്ലയിലേക്കാണ് ഒഴുകിയതെന്ന് പൊലീസ് പറയുന്നു.

നവസാരിയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ലഖനെ കണ്ടെത്തിയത് . അവശനിലയിൽ കണ്ടെത്തിയ ലഖനെ ബോട്ടിൽ കയറ്റി ഭക്ഷണവും വെള്ളവും നൽകി. വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

ALSO READ:‘2025 കേരളപ്പിറവി ദിനത്തിൽ പൂര്‍ണ്ണമായും അതിദാരിദ്ര്യം ഇല്ലാതാക്കിയ സംസ്ഥാനമാക്കി കേരളത്തെ മറ്റും’: മുഖ്യമന്ത്രി

Related posts

തിരുവനന്തപുരം ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്; പ്രതികളുടെയും ബിനാമികളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടി

Akhil

‘വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യം, ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ല’; കെ കൃഷ്ണൻകുട്ടി

Akhil

ഇലക്ടറൽ ബോണ്ട്; പട്ടികയിൽ ഡൽഹി അഴിമതിക്കേസിൽ മാപ്പുസാക്ഷിയായ വ്യവസായിയുടെ കമ്പനിയും

Akhil

Leave a Comment