fire kerala Kerala News kozhikode latest latest news

കോഴിക്കോട് മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടുത്തത്തിന് പിന്നിലെ കാരണം കണ്ടെത്താനാവാതെ അധികൃതർ

കോഴിക്കോട് കോർപറേഷൻ്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടുത്തമുണ്ടായി ഒരാഴ്ചയിലേറെയായിട്ടും കാരണം തീപിടുത്തത്തിൻ്റെ കാരണം കണ്ടെത്താനായിട്ടില്ല. ഫോറൻസിക് പരിശോധനയിൽ സ്ഥിതീകരിക്കാൻ കഴിയാത്ത ചില സൂചനകൾ ലഭിച്ചതല്ലാതെ അന്വേഷണത്തിൽ പുരോഗതിയില്ല. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ദുരൂഹത വർധിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ ആഴ്ചയാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഭരണപക്ഷവും പ്രതിപക്ഷവും അറിയിച്ചിരുന്നു. കോർപറേഷൻ്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നിരുന്നാലും തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചു മാസമായി കെട്ടിടത്തിൽ വൈദ്യുതി ബന്ധം ഇല്ലാത്തതിനാൽ തീ പിടിത്തത്തിന് കാരണം ഷോർട്ട് സെർക്യൂട്ട് അല്ലെന്ന് KSEB റിപ്പോർട്ട് നൽകിയിരുന്നു. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനയിൽ മാലിന്യത്തിൽ നിന്നും ബാറ്ററികളും രാസവസ്തുക്കളും കണ്ടെത്തിയിരുന്നു. ഇവയിൽ നിന്നും തീപിടിക്കാൻ സാധ്യത ഉണ്ടെന്നാണ് ഫോറൻസിക് സംഘത്തിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ ഇത് സ്ഥിതീകരിക്കാൻ ആയിട്ടില്ല. അടുത്ത കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിക്കാനാണ് തീരുമാനം.

Related posts

ഇറാനിയന്‍ സംവിധായകന്‍ ദാരുഷ് മെഹ്‌റുജിയും ഭാര്യയും കുത്തേറ്റുമരിച്ചു

Akhil

കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം

Sree

ടർഫിൽ കളി കാണാനെത്തിയ ഡോക്ടറെ അക്രമിച്ചവർ പിടിയിൽ

Akhil

Leave a Comment