idukki kerala Kerala News latest latest news

ഇടുക്കിയിൽ അഥിതി തൊഴിലാളികൾ തമ്മിൽ കൂട്ടത്തല്ല്

ഇടുക്കി ചെമ്മണ്ണാറിൽ അഥിതി തൊഴിലാളികൾ തമ്മിൽ കൂട്ടത്തല്ല്. ജോലിയെ കുറിച്ചുള്ള തർക്കമാണ് കൂട്ടത്തല്ലിലേക്ക് എത്തിയത്. മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. ഏലപ്പാറക്ക് സമീപം ചെമ്മണ്ണാറിലുള്ള ടീ കമ്പനിയിലെ തൊഴിലാളികൾ തമ്മിലാണ് ഇത്തരത്തിലൊരു സംഘർഷം ഉണ്ടായത്. രാവിലെ തൊഴിലാളികൾ ജോലിക്ക് എത്തിയപ്പോൾ ചില കൂട്ടർക്ക് ഇന്ന് തൊഴിലില്ല എന്ന് കമ്പനി അധികൃതർ അറിയിക്കുകയുണ്ടായി. ഇതേത്തുടർന്നാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേരിൽ ഒരാളുടെ തലക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ കാഞ്ഞിരപ്പിള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Related posts

നെടുമ്പാശേരി വിമാനത്താവളത്തിൽ ലഹരി മരുന്നുമായി വിദേശ വനിത പിടിയിൽ

Sree

ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റി, സിപിഎം ജില്ലാ സെക്രെട്ടറിയുടെ മകന് പിഴ മാത്രം

Akhil

ചൂണ്ടലിൽ യുവതിയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

Sree

Leave a Comment