കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്
kerala Kerala News latest latest news

കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്

പുത്തൻപീടിക: കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. ഡ്രൈവിംഗ് പഠിക്കാൻ വീട്ടിൽ നിന്നും റോഡിലേക്ക് ഇറക്കിയ കാർ ആണ് തോട്ടിൽ മറിഞ്ഞത്.

പുത്തൻപീടിക കൈതമുക്കിലെ മാത്തുതോട്ടിലേക്കാണ് കാർ മറിഞ്ഞത്.

കാറിലുണ്ടായിരുന്ന ചിറയത്ത് ആൻ്റോ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. രാവിലെ ഡ്രൈവിംഗ് പഠിക്കാനായി തോടിനോട് ചേർന്നുള്ള റോഡിലേക്ക് വാഹനം എടുത്തപ്പോൾ നിയന്ത്രണം വിടുകയായിരുന്നു.

തോടിനോട് ചേർന്ന് കൈവരി ഇല്ലാത്തതിനാൽ ഇവിടെ പതിവായി അപകടം നടക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

പൊങ്കാലക്കൊരുങ്ങി ജനങ്ങൾ; ഇന്ന് ആറ്റുകാൽ പൊങ്കാല തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല .ഭക്തിനിർഭരമായി പൊങ്കാലക്കൊരുങ്ങി തലസ്ഥാന നഗരവും പ്രദേശ വാസികളും.

ഇത്തവണ മുൻ വർഷത്തേക്കാൾ ഭക്തജനങ്ങൾ പൊങ്കാലയ്ക്ക് എത്തുമെന്നാണ് നിഗമനം. പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ 10ന്…

വന്ധ്യംകരണത്തിനായി എ.ബി.സി സെൻ്റർ കൊണ്ടുവന്ന തെരുവ് നായ ഡോക്ടറെ കടിച്ചു കോഴിക്കോട്: വന്ധ്യംകരണത്തിനായി എ.ബി.സി സെൻ്റർ കൊണ്ടുവന്ന തെരുവ് നായ ഡോക്ടറെ കടിച്ചു.

കോഴിക്കോട് ബാലുശ്ശേരി എ.ബി.സി സെൻ്ററിലാണ് സംഭവം. ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് സെൻ്ററിലെ വനിതാ ഡോക്ടർക്ക് കടിയേറ്റത്. ജില്ലാ പഞ്ചായത്തിന് കീഴിൽ…

മുല്ലശ്ശേരി ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫിന് വിജയം മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.

എൽഡിഎഫിലെ വി.എം മനീഷ് 63 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യു ഡി…

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവായി സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവായി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നിർദ്ദേശങ്ങൾ ഉത്തരവായി ഇറങ്ങി.

മെയ് 1 മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. കാൽ കൊണ്ട് ഗിയർ മാറ്റുന്ന ഇരുചക്ര…

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. കരുനാഗപ്പള്ളിയിൽ നിന്നും തോപ്പുംപടിയിലേക്ക് പോയ ബസിനാണ് തീ പിടിച്ചത്.

എം.എസ്.എം കോളേജിന് സമീപത്തു വച്ചാണ് അപകടം ഉണ്ടായത്. ഡീസൽ ടാങ്ക് ചോർന്നതായിട്ടാണ് സൂചന. കഴിഞ്ഞ ദിവസം ബസിന്…

വനിതാ പ്രീമിയർ ലീഗ്, രണ്ടാം സീസണ് ഇന്ന് തുടക്കം

വനിതാ പ്രീമിയർ ലീഗിൻ്റെ രണ്ടാം സീസൺ ഇന്ന് തുടങ്ങും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ഡൽഹി കാപിറ്റൽസ് ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും. വലിയ ഒരു…

സിപിഐ സ്ഥാനാർഥി പട്ടികയായി; തൃശ്ശൂരിൽ വി എസ് സുനിൽകുമാർ ഇടതു മുന്നണിക്കായി മത്സര രംഗത്തിറങ്ങും തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥി പട്ടിക തയ്യാറായി. തൃശ്ശൂരിൽ നിന്നും വി എസ് സുനിൽകുമാർ ആയിരിക്കും മത്സരിക്കുക.

തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ ആനി രാജയാണ് മത്സരിക്കാനിറങ്ങുക.മാവേലിക്കരയിൽ സി.എ അരുൺ കുമാർ സ്ഥാനാർത്ഥിയാകും….

ഒമാനിൽ ന്യുമോണിയ ബാധിച്ച് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു ഒമാനിൽ ന്യുമോണിയ ബാധിച്ച് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു.

ഒന്നാം ക്ലാസ് വിദ്യാർത്ഥിനി സഫ്‌വാ ആണ് മരിച്ചത്. ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശി സമീറിൻ്റെ മകളാണ് സഫ്‌വാ. ന്യുമോണിയ ബാധിച്ച് മൂന്നാഴ്‌ചയായി ചികിത്സയിലായിരുന്നു. ഖബറടക്കം…

വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ മംഗളൂരു വരെ നീട്ടി വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ മംഗളൂരു വരെ നീട്ടി.

തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ്സാണ് മംഗളൂരു വരെ നീട്ടി റെയിൽവേ ബോർഡ് ഉത്തരവിറക്കിയത്. എന്നുമുതലാണ് സർവീസ് തുടങ്ങുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല….

Related posts

ബംഗാളിൽ നിന്നെത്തി കേരളത്തിലേക്ക്; എല്ലാ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കി അഭിനാഷ് ഛേത്രി

Sree

ഗാസ മുനമ്പിൽ 1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തി: ഇസ്രായേൽ സൈന്യം

Akhil

നെടുമ്പാശേരിയില്‍ സ്വര്‍ണവേട്ട; 40 ലക്ഷം രൂപയുടെ സ്വര്‍ണവുമായി പാലക്കാട് സ്വദേശി പിടിയില്‍

Sree

Leave a Comment