full A+
Kerala News Trending Now

ബംഗാളിൽ നിന്നെത്തി കേരളത്തിലേക്ക്; എല്ലാ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കി അഭിനാഷ് ഛേത്രി

അഞ്ചുവർഷം മുമ്പ് കേരളത്തിലെത്തിയാണ് പശ്ചിമബംഗാളിൽ നിന്ന് ഈ കൊച്ചുമിടുക്കൻ. പേര് അഭിനാഷ് ഛേത്രി. ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ മിന്നും വിജയമാണ് അഭിനാഷ് സ്വന്തമാക്കിയിരിക്കുന്നത്. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബയോളജി സയന്‍സ് ആണ് അഭിനാഷ് പഠിച്ചത്. എല്ലാ വിഷയത്തിലും ഈ കൊച്ചു മിടുക്കൻ എ പ്ലസും സ്വന്തമാക്കി. ഡോക്ടറാകുക എന്നതാണ് അഭിനാഷിന്റെ സ്വപ്നം. അതിനായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള തിരക്കിലാണ്.

പശ്ചിമബംഗാളിലെ അലിപ്പുര്‍ സ്വദേശി ഗീതാ ഛേത്രിയുടെ മകനാണ് അഭിനാഷ്. സഹോദരി പൂജയെ വിവാഹം കഴിപ്പിച്ചത് കേരളത്തിലേക്കാണ്. ഫോര്‍ട്ട് കൊച്ചിയില്‍ ഹോട്ടല്‍ നടത്തുന്ന അമ്പലപ്പുഴ കോമന മനുഭവനില്‍ ശരത് അശോകാണ് വിവാഹം ചെയ്തത്. ആറുവര്‍ഷംമുന്‍പ് ശരത്താണ് അഭിനാഷിനെ പഠനത്തിനായി അമ്പലപ്പുഴയിലെത്തിച്ചത്. ആദ്യം അമ്പലപ്പുഴ മരിയാ മോണ്ടിസറി സ്‌കൂളിലായിരുന്നു പഠനം. പിന്നീട്, അമ്പലപ്പുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠിച്ചത്. പ്ലസ് ടുവിൽ മാത്രമല്ല പത്താംക്ലാസിലും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു.

READ ALSO:-ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഇൻസ്ട്രക്ടർ ഈ ഇന്ത്യൻ ബാലൻ

ബംഗാളിൽ നിന്നായതുകൊണ്ട് മലയാളം അറിയില്ല എന്ന് കരുതരുത്. മലയാളത്തിലും പുലിയാണ് അഭിനാഷ്. നന്നായി പഠിച്ച് തന്റെ സ്വപ്‌നങ്ങൾക്ക് വേണ്ടി പ്രയത്നിക്കണമെന്നാണ് ഈ കൊച്ചുമിടുക്കന്റെ ആഗ്രഹം. പശ്ചിമ ബംഗാളിൽ നിന്നെത്തിയ മലയാളികളുടെ പ്രിയപ്പെട്ട അഭിനാഷിന് ആശംസകൾ അറിയിക്കുകയാണ് ആളുകൾ.

Related posts

പാഴ്സല്‍ ഭക്ഷണത്തിന് സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കി; പരിശോധന ഇന്ന് മുതല്‍.

Sree

മാന്നാമംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തിൽ പുതിയ ഭരണസമിതി ചാർജെടുത്തു

Gayathry Gireesan

ഉരുള്‍പൊട്ടല്‍ സാധ്യത സംബന്ധിച്ച ഉപഗ്രഹ പഠനങ്ങള്‍: സാധ്യതാ പട്ടികയില്‍ ആദ്യ പത്തില്‍ നാല് ജില്ലകളും കേരളത്തില്‍

Sree

Leave a Comment