Entertainment Trending Now

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഇൻസ്ട്രക്ടർ ഈ ഇന്ത്യൻ ബാലൻ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗ ഇൻസ്ട്രക്ടർ എന്ന റെക്കോർഡ് ഒരു ഇന്ത്യക്കാരനാണ്. ദുബായിൽ താമസിക്കുന്ന റെയൻഷ് സുരാനി എന്ന 10 വയസുകാരനാണ് യോഗയിൽ അഗ്രകണ്യനായത്. 2021 ജൂലായിൽ, 9 വയസും 220 ദിവസവും പ്രായമായപ്പോഴാണ് റെയൻഷിന് യോഗ ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റ് ലഭിച്ചത്.

അഞ്ച് വയസായപ്പോൾ തന്നെ റെയൻഷ് യോഗയിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു എന്ന് അമ്മ ആഷ്ന സുരാനി പറയുന്നു. അധ്യാപകരുടെയും മാതാപിതാക്കളുടെയും അകമഴിഞ്ഞ പിന്തുണ കൂടി ആയപ്പോൾ റെയൻഷ് വളരെ വേഗം യോഗ സ്വായത്തമാക്കി. തന്നിൽ ന്ഇന്ന് യോഗ പഠിച്ച പല സുഹൃത്തുക്കളും അത് ആസ്വദിക്കുന്നുണ്ടെന്ന് കുട്ടി ഇൻസ്ട്രക്ടർ പറയുന്നു. ചിലർ കുറച്ചു നാൾ യോഗ ചെയ്തിട്ട് മറ്റെന്തിലേക്കെങ്കിലും ശ്രദ്ധ തിരിക്കും. എങ്കിലും അവർ ഈ പ്രായത്തിൽ തന്നെ യോഗയെപ്പറ്റി അറിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും റെയൻഷ് പറയുന്നു.

ഏറെ വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യോഗ ചെയ്യുകയാണ് റെയൻഷിൻ്റെ സ്വപ്നം. ഒപ്പം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദിനൊപ്പവും യോഗ ചെയ്യണമെന്ന് റെയൻഷിന് ആഗ്രഹമുണ്ട്. മെറ്റാവേഴ്സിൽ യോഗ ക്ലാസും റെയൻഷിൻ്റെ ബക്കറ്റ് ലിസ്റ്റിൽ പെടുന്നു.

യോഗാദിനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ വിപുലമായ ചടങ്ങുകളാണ് സജ്ജീകരിച്ചിരുന്നത്. 75,000 സ്ഥലങ്ങളിൽ യോഗാ പ്രദർശനങ്ങൾ നടന്നിരുന്നു.

യോഗ രാജ്യത്ത് സമാധാനം കൊണ്ടുവരും എന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗ മാനവികതയ്ക്കാണ്. സമൂഹത്തിന് സമാധാനം പകരാൻ യോഗ ഉപകരിക്കും. യോഗ മാനസികാരോഗ്യത്തിന് ഉത്തമമാണ്. യോഗാദിനം രാജ്യത്തിൻ്റെ ഉത്സവ ദിനം. ആയുഷ് മന്ത്രാലയം സ്റ്റാർട്ടപ്പ് യോഗാ ചലഞ്ച് ആരംഭിച്ചു എന്നും അദ്ദേഹം വിശദീകരിച്ചു.

എട്ടാമത് ആഗോള യോഗാദിനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയ്ക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നേതൃത്വം നൽകി. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേനടയിലാണ് പരിപാടി . യോഗാദിന പരിപാടികൾക്കായി കേന്ദ്ര സർക്കാർ പ്രത്യേകമായി തെരഞ്ഞെടുത്തിട്ടുള്ള 75 സ്ഥലങ്ങളിലൊന്നാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേനട.

Read also:- ആരാണ് ആരാധകർ തിരയുന്ന മിസ് മാര്‍വലിന്റെ മലയാളി സംവിധായക?

Related posts

ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പിൽ മലയാളി താരം എം. ശ്രീശങ്കർ ഫൈനലിൽ

Sree

നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിന് വൻതാരനിര

Sree

മരണസംഖ്യ 42,000ത്തോട് അടുക്കുന്നു; അശാന്തമായി പശ്ചിമേഷ്യ; ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുന്നു

Magna

Leave a Comment