young man
Special Trending Now

ആറ് ലക്ഷം രൂപയുടെ കാര്‍ യുവാവ് സ്വന്തമാക്കിയത് ചാക്കുനിറയെ നാണയത്തുട്ട് നല്‍കി; സ്വപ്‌നസാക്ഷാത്കാരവും; ഒപ്പമൊരു പ്രതിഷേധവും

ചാക്കുകണക്കിന് നാണയത്തുട്ടുകളുമായി താന്‍ സ്വപ്‌നം കണ്ടപോലൊരു കാര്‍ സ്വന്തമാക്കാന്‍ ഷോറൂമിലേക്കെത്തി ജീവനക്കാരെ ഞെട്ടിച്ച് യുവാവ്. ആറ് ലക്ഷം രൂപ വിലവരുന്ന കാറ് വാങ്ങാനാണ് പത്ത് രൂപ നാണയങ്ങളുമായി തമിഴ്‌നാട് സ്വദേശിയായ വെട്രിവേലാണ് വാഹന ഷോറൂമിലെത്തിയത്. അമ്മയുടെ കടയിലെ പണപ്പെട്ടിയില്‍ നിന്ന് പലപ്പോഴായി ശേഖരിച്ച നാണയത്തുട്ടുകളും അടുത്ത വീട്ടിലെ കുട്ടികളുടെ കൈയില്‍ നിന്നും കിട്ടിയ പത്ത് രൂപ നാണയങ്ങളും ഉള്‍പ്പെടെ കൂട്ടിവച്ചാണ് വെട്രിവേല്‍ കാര്‍ സ്വന്തമാക്കിയത്. (Tamil Nadu man buys car worth Rs 6 lakh with Rs 10 coins)

അരുര്‍ സ്വദേശിയായ വെട്രിവേലിനെ നാണയത്തുട്ടുകള്‍ നല്‍കി കാര്‍ വാങ്ങാന്‍ പ്രേരിപ്പിച്ചത് കാറുകളോടുള്ള ഭ്രമം മാത്രമല്ല. മറിച്ച് അതില്‍ വെട്രിവേലിന്റെ ഒരു പ്രതിഷേധം കൂടിയുണ്ട്. അമ്മയുടെ കടയിലും മറ്റും ലഭിക്കുന്ന പത്ത് രൂപ തുട്ടുകള്‍ പിന്നീട് ആരും എടുക്കാറില്ലെന്ന പരാതി വെട്രിവേലിനുണ്ട്. ബാങ്കുകള്‍ ഇത്തരത്തില്‍ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെങ്കില്‍ പോലും ആളുകള്‍ക്ക് പത്ത് രൂപ നാണയങ്ങള്‍ സ്വീകരിക്കാന്‍ മടിയാണ്. പലപ്പോഴും കുട്ടികള്‍ ഈ നാണയങ്ങള്‍ കളിയ്ക്കാനാണ് ഉപയോഗിക്കുന്നത്. ഈ മനോഭാവത്തിനോടുള്ള പ്രതിഷേധം കൂടിയാണ് താന്‍ രേഖപ്പെടുത്തുന്നതെന്ന് വെട്രിവേല്‍ പറയുന്നു.

ഒരുമാസം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ആറ് ലക്ഷം രൂപയുടെ നാണയങ്ങള്‍ വെട്രിവേല്‍ ശേഖരിക്കുന്നത്. നാണയങ്ങളെല്ലാം ചാക്കില്‍ നിറച്ച് നേരെ ചെന്നത് ധര്‍മ്മപുരിയിലെ പ്രശസ്തമായ ഒരു കാര്‍ ഡീലര്‍ ഷോപ്പിലേക്കാണ്. ആദ്യമൊന്നും ആറ് ലക്ഷം രൂപ നാണയമായി സ്വീകരിക്കാന്‍ ജീവനക്കാര്‍ തയാറായില്ലെങ്കിലും പിന്നീട് വെട്രിവേലിനെ നിരാശനാക്കാന്‍ മനസുവരാത്തതിനാല്‍ കാര്‍ വില്‍ക്കുകയായിരുന്നു.

Related posts

വടക്കഞ്ചേരി വാഹനാപകടം; കൂട്ടിയിടിച്ച ടൂറിസ്റ്റ് ബസും കെഎസ്ആർടിസിയും അപകട സ്ഥലത്തുനിന്ന് മാറ്റി

Editor

കോവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് മാസം 4000 രൂപ; പദ്ധതികള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Sree

കത്ത് വിവാദം: മേയര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ നോട്ടീസ് അയച്ചു

Editor

Leave a Comment