വിശദമായ ലോകകപ്പ് പ്രവചനവുമായി ഒന്നാം ക്ലാസുകാരൻ. തൃശൂർ സ്വദേശി റെനീഷിൻ്റെ മകൻ റാദിൻ റെനീഷ് ആണ് ടീമുകളുടെയൊക്കെ ലോകകപ്പ് സ്ക്വാഡുകൾ അവലോകനം ചെയ്ത് വൈറലാവുന്നത്. പിതീവ് റെനീഷ് തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പോർച്ചുഗൽ ജഴ്സിയണിഞ്ഞാണ് റാദിൻ്റെ പ്രവചനം. ഇഷ്ട ടീം പോർച്ചുഗൽ തന്നെ. കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ. പക്ഷേ, കപ്പെടുക്കാൻ സാധ്യത അർജൻ്റീനയ്ക്കും ബ്രസീലിനും ഫ്രാൻസിനുമാണെന്ന് റാദിൻ പറയുന്നു. എന്നാൽ, പ്രീക്വാർട്ടറിൽ ഫ്രാൻസ് അർജൻ്റീനയെ കീഴടക്കുമെന്നും കുട്ടി നിരീക്ഷിക്കുന്നുണ്ട്. പിതാവിൻ്റെ ചോദ്യങ്ങൾക്ക് മറുപടി ആയാണ് റാദിൻ്റെ അവലോകനം. വിവിധ ടീമുകളിലെ താരങ്ങളെ കൃത്യമായി വിശകലനം ചെയ്ത്, ഗ്രൂപ്പുകളെ കൃത്യമായി പരിചയപ്പെടുത്തിയുള്ള അവലോകനം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ഗ്രൂപ്പ് സിയിൽ അർജൻ്റീനയ്ക്ക് പിന്നിലായി പോളണ്ട് ഗ്രൂപ്പ് ഘട്ടം കടക്കുമെന്ന് റാദിൻ പറയുന്നു. മെക്സിക്കോയ്ക്ക് സാധ്യതയില്ല. ഡി ഗ്രൂപ്പിൽ ഡെന്മാർക്ക് ഒന്നാമത് എത്തും. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ഗ്രൂപ്പിൽ രണ്ടാമതാവുമെന്ന പ്രഖ്യാപനവും റാദിൻ പറയുന്നു. മറ്റ് ഗ്രൂപ്പുകളിൽ നിന്നൊക്കെ പ്രതീക്ഷിക്കപ്പെടുന്ന ടീമുകൾ അടുത്ത ഘട്ടത്തിലെത്തും. പ്രീ ക്വാർട്ടറിൽ നിന്ന് നെതർലൻഡ്സ്, ഇംഗ്ലണ്ട്, ഫ്രാൻസ്, ഡെന്മാർക്ക്, ജർമനി, ബെൽജിയം, ബ്രസീൽ, പോർച്ചുഗൽ എന്നീ ടീമുകൾ ക്വാർട്ടറിലെത്തും.
ക്വാർട്ടറിൽ നെതർലൻഡിനെ തോല്പിച്ച് ഫ്രാൻസും ജർമനിയെ തോല്പിച്ച് ബ്രസീലും സെമി കളിക്കും. പോർച്ചുഗൽ, ഇംഗ്ലണ്ട് എന്നീ ടീമുകളും സെമിയിലെത്തും. ഇതിൽ ബ്രസീൽ ഫ്രാൻസിനെ കീഴടക്കി ഫൈനലിലെത്തും. പോർച്ചുഗലിനെ മറികടന്ന് ഇംഗ്ലണ്ടും കലാശപ്പോരിലെത്തും. ഫൈനലിൽ ഇംഗ്ലണ്ടിനെ കീഴടക്കി ബ്രസീൽ കിരീടം നേടുമെന്നും കുട്ടി പറയുന്നു.
READMORE : വ്യാജ കാൻസർ മരുന്ന് നിർമാണ സംഘം പിടിയിൽ; 8 കോടിയുടെ മരുന്നുകൾ പിടികൂടി