എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
drug carrier case drugs kerala Kerala News latest latest news MDMA

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കയ്പമംഗലം: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കൂരിക്കുഴിയിൽ അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. ചാമക്കാല പുഴങ്കരയില്ലത്ത് അബൂതാഹിർ (34) ആണ് പിടിയിലായത്.

തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും കൈപ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് സിന്തറ്റിക് മയക്കുമരുന്നായ 7 ഗ്രാം എം.ഡി.എം.എയുമായി പ്രതിയെ പിടികൂടിയത്.


പിടികൂടിയ മയക്കുമരുന്ന് തീരദേശ മേഖലയിൽ വിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണ്. പിടിയിലായ പ്രതി തീരദേശ മേഖലയിലെ മയക്കുമരുന്ന് വിൽപന നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ്.

അന്വേഷണത്തിൽ പ്രതി ബാംഗ്ലൂർ നിന്നുമുള്ള സുഹൃത്തുക്കൾ വഴി മയക്കുമരുന്ന് വിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണെന്ന് അറിവായിട്ടുണ്ട്.

മയക്കുമരുന്ന് വാങ്ങിയ ആളുകളെയും വിൽപന നടത്തുന്നവരെയും കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക് പുത്തൻപീടിക: കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. ഡ്രൈവിംഗ് പഠിക്കാൻ വീട്ടിൽ നിന്നും റോഡിലേക്ക് ഇറക്കിയ കാർ ആണ് തോട്ടിൽ മറിഞ്ഞത്.

പുത്തൻപീടിക കൈതമുക്കിലെ മാത്തുതോട്ടിലേക്കാണ് കാർ മറിഞ്ഞത്. കാറിലുണ്ടായിരുന്ന ചിറയത്ത് ആൻ്റോ നിസ്സാര…

പൊങ്കാലക്കൊരുങ്ങി ജനങ്ങൾ; ഇന്ന് ആറ്റുകാൽ പൊങ്കാല തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല .ഭക്തിനിർഭരമായി പൊങ്കാലക്കൊരുങ്ങി തലസ്ഥാന നഗരവും പ്രദേശ വാസികളും.

ഇത്തവണ മുൻ വർഷത്തേക്കാൾ ഭക്തജനങ്ങൾ പൊങ്കാലയ്ക്ക് എത്തുമെന്നാണ് നിഗമനം. പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ 10ന്…

വന്ധ്യംകരണത്തിനായി എ.ബി.സി സെൻ്റർ കൊണ്ടുവന്ന തെരുവ് നായ ഡോക്ടറെ കടിച്ചു കോഴിക്കോട്: വന്ധ്യംകരണത്തിനായി എ.ബി.സി സെൻ്റർ കൊണ്ടുവന്ന തെരുവ് നായ ഡോക്ടറെ കടിച്ചു. കോഴിക്കോട് ബാലുശ്ശേരി എ.ബി.സി സെൻ്ററിലാണ് സംഭവം. ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് സെൻ്ററിലെ വനിതാ ഡോക്ടർക്ക് കടിയേറ്റത്. ജില്ലാ പഞ്ചായത്തിന് കീഴിൽ…

മുല്ലശ്ശേരി ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫിന് വിജയം മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.

എൽഡിഎഫിലെ വി.എം മനീഷ് 63 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യു ഡി…

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവായി സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവായി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നിർദ്ദേശങ്ങൾ ഉത്തരവായി ഇറങ്ങി.

മെയ് 1 മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. കാൽ കൊണ്ട് ഗിയർ മാറ്റുന്ന ഇരുചക്ര…

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. കരുനാഗപ്പള്ളിയിൽ നിന്നും തോപ്പുംപടിയിലേക്ക് പോയ ബസിനാണ് തീ പിടിച്ചത്.

എം.എസ്.എം കോളേജിന് സമീപത്തു വച്ചാണ് അപകടം ഉണ്ടായത്. ഡീസൽ ടാങ്ക് ചോർന്നതായിട്ടാണ് സൂചന. കഴിഞ്ഞ ദിവസം ബസിന്…

വനിതാ പ്രീമിയർ ലീഗ്, രണ്ടാം സീസണ് ഇന്ന് തുടക്കം

വനിതാ പ്രീമിയർ ലീഗിൻ്റെ രണ്ടാം സീസൺ ഇന്ന് തുടങ്ങും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ഡൽഹി കാപിറ്റൽസ് ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും. വലിയ ഒരു…

സിപിഐ സ്ഥാനാർഥി പട്ടികയായി; തൃശ്ശൂരിൽ വി എസ് സുനിൽകുമാർ ഇടതു മുന്നണിക്കായി മത്സര രംഗത്തിറങ്ങും തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥി പട്ടിക തയ്യാറായി. തൃശ്ശൂരിൽ നിന്നും വി എസ് സുനിൽകുമാർ ആയിരിക്കും മത്സരിക്കുക.

തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ ആനി രാജയാണ് മത്സരിക്കാനിറങ്ങുക.മാവേലിക്കരയിൽ സി.എ അരുൺ കുമാർ സ്ഥാനാർത്ഥിയാകും….

Related posts

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; പതിനൊന്ന് ജില്ലകളിൽ മഴമുന്നറിയിപ്പ്

Akhil

വീട്ടുകാരെ മയക്കികിടത്തി മോഷണം നടത്തി നേപ്പാൾ സ്വദേശിനി; സംഭവം വർക്കലയിൽ

Akhil

കൊടുംചൂടില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

Sree

Leave a Comment