ഇന്ന് ആറ്റുകാൽ പൊങ്കാല
kerala Kerala News latest latest news thiruvananthapuram

പൊങ്കാലക്കൊരുങ്ങി ജനങ്ങൾ; ഇന്ന് ആറ്റുകാൽ പൊങ്കാല

തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല .ഭക്തിനിർഭരമായി പൊങ്കാലക്കൊരുങ്ങി തലസ്ഥാന നഗരവും പ്രദേശ വാസികളും. ഇത്തവണ മുൻ വർഷത്തേക്കാൾ ഭക്തജനങ്ങൾ പൊങ്കാലയ്ക്ക് എത്തുമെന്നാണ് നിഗമനം.

പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.


രാവിലെ 10ന് ശുദ്ധ പുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. പാണ്ഡ്യരാജാവിൻ്റെ വധം കഴിയുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിത്തീരുന്നതോടെ 10.30 മുതൽ പൊങ്കാലയ്ക്ക് തുടക്കമാകും.


ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി ഗോശാല വിഷ്‌ണു വാസുദേവൻ നമ്പൂതിരിക്ക് കൈമാറും.
ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ കത്തിച്ച ശേഷം അതെ ദീപം സഹ മേൽശാന്തിമാർക്ക് കൈമാറും.

തുടർന്ന് ക്ഷേത്ര പരിസരത്തും നഗരത്തിലുമുള്ള പൊങ്കാല അടുപ്പുകളിൽ തീ പകരും. 2.30ന് ഉച്ചപൂജക്ക് ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും. നിവേദ്യ സമയത്ത് വായുസേനയുടെ ഹെലികോപ്റ്റർ ആകാശത്ത് നിന്നും പുഷ്പവൃഷ്ടി നടത്തും.


രാത്രി 7.30ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. 606 ബാലൻമാരാണ് കുത്തിയോട്ടത്തിന് വ്രതം നോക്കുന്നത്. രാത്രി 11ന് ദേവിയെ പുറത്തെഴുന്നള്ളിക്കും.

തൃക്കടവൂർ ശിവരാജു എന്ന കൊമ്പനാണ് ദേവിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ടം, സായുധ പോലീസ്, പഞ്ചവാദ്യം, കലാരൂപങ്ങൾ എന്നിവ അകമ്പടിയാകും.

തിങ്കളാഴ്ച പുലർച്ചെ മണക്കാട് ശാസ്താ ക്ഷേത്രത്തിൽ ഇറക്കി പൂജക്ക് ശേഷം മടക്കിയെഴുന്നള്ളത്ത്. 12.30 ന് നടക്കുന്ന കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

വൈദ്യുതി ടവറിൽ കയറി യുവാവിൻ്റെ ആത്മഹത്യ ഭീഷണി പത്തനംതിട്ട: ‘സ്നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്ത് എത്തിക്കണം’, വൈദ്യുതി ടവറിൽ കയറി യുവാവിൻ്റെ ആത്മഹത്യാ ഭീഷണി.

പാറക്കോട് വൈദ്യുതി ടവറിൽ കയറിയാണ് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നി രക്ഷാ സേന…

വന്ധ്യംകരണത്തിനായി എ.ബി.സി സെൻ്റർ കൊണ്ടുവന്ന തെരുവ് നായ ഡോക്ടറെ കടിച്ചു കോഴിക്കോട്: വന്ധ്യംകരണത്തിനായി എ.ബി.സി സെൻ്റർ കൊണ്ടുവന്ന തെരുവ് നായ ഡോക്ടറെ കടിച്ചു. കോഴിക്കോട് ബാലുശ്ശേരി എ.ബി.സി സെൻ്ററിലാണ് സംഭവം.

ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് സെൻ്ററിലെ വനിതാ ഡോക്ടർക്ക് കടിയേറ്റത്. ജില്ലാ പഞ്ചായത്തിന് കീഴിൽ…

മുല്ലശ്ശേരി ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫിന് വിജയം മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.

എൽഡിഎഫിലെ വി.എം മനീഷ് 63 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യു ഡി…

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവായി സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവായി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നിർദ്ദേശങ്ങൾ ഉത്തരവായി ഇറങ്ങി. മെയ് 1 മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. കാൽ കൊണ്ട് ഗിയർ മാറ്റുന്ന ഇരുചക്ര…

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. കരുനാഗപ്പള്ളിയിൽ നിന്നും തോപ്പുംപടിയിലേക്ക് പോയ ബസിനാണ് തീ പിടിച്ചത്.

എം.എസ്.എം കോളേജിന് സമീപത്തു വച്ചാണ് അപകടം ഉണ്ടായത്. ഡീസൽ ടാങ്ക് ചോർന്നതായിട്ടാണ് സൂചന. കഴിഞ്ഞ ദിവസം ബസിന്…

വനിതാ പ്രീമിയർ ലീഗ്, രണ്ടാം സീസണ് ഇന്ന് തുടക്കം വനിതാ പ്രീമിയർ ലീഗിൻ്റെ രണ്ടാം സീസൺ ഇന്ന് തുടങ്ങും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ഡൽഹി കാപിറ്റൽസ് ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും. വലിയ ഒരു…

Related posts

ഓസ്‍കറില്‍ ഇന്ത്യക്ക് ഇരട്ട നേട്ടം, അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’

Sree

“അവൾ എന്നെ അവഗണിച്ചു, പശ്ചാത്താപമില്ല”; 16 കാരിയെ 21 തവണ കുത്തിക്കൊന്ന പ്രതി കുറ്റം സമ്മതിച്ചു

Akhil

സിനിമയല്ല, ജീവിതം ;വിനായകൻ തെറ്റോ ശരിയോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ; ഉമാ തോമസ്

Akhil

Leave a Comment