വൈദ്യുതി ടവറിൽ കയറി യുവാവിൻ്റെ ആത്മഹത്യ ഭീഷണി
kerala Kerala News latest latest news pathanamthitta

വൈദ്യുതി ടവറിൽ കയറി യുവാവിൻ്റെ ആത്മഹത്യ ഭീഷണി

പത്തനംതിട്ട: ‘സ്നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്ത് എത്തിക്കണം’, വൈദ്യുതി ടവറിൽ കയറി യുവാവിൻ്റെ ആത്മഹത്യാ ഭീഷണി. പാറക്കോട് വൈദ്യുതി ടവറിൽ കയറിയാണ് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നി രക്ഷാ സേന യുവാവിനെ താഴെയിറക്കി. ഇന്നലെ രാത്രി തുടങ്ങിയ ദൗത്യം പുലർച്ചെയാണ് അവസാനിച്ചത്.

മൂന്നു മണിക്കൂറോളമാണ് പ്രദേശത്ത് വൈദ്യുതി തടസ്സപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് പറക്കോട് സ്വദേശി രതീഷ് കുമാർ 110 കെ വിയുടെ വൈദ്യുതി ടവറിൽ കയറിയത്.

കയ്യിൽ പെട്രോളും കരുതിയിട്ടാണ് രതീഷ് ടവറിന് മുകളിൽ കയറിയത്. താൻ സ്നേഹിക്കുന്ന പെൺകുട്ടിയെ സ്ഥലത്ത് എത്തിക്കണം എന്നതായിരുന്നു രതീഷിൻ്റെ ആവശ്യം.

അപകടം ഒഴിവാക്കാൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അതോടെ പ്രദേശം ഇരുട്ടിലായി. വിവാഹിതനാണ് രതീഷ്. പോലീസ് ഭാര്യയെയും കാമുകിയെയും സ്ഥലത്ത് എത്തിച്ചു.

കാമുകിയുടെ നിർബന്ധപ്രകാരം യുവാവ് താഴെയിറങ്ങി. എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം രാത്രി ഒരു മണി കഴിഞ്ഞിരുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തി അടൂർ പോലീസ് രതീഷിനെതിരെ കേസ് എടുത്തിട്ടുണ്ട്.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

വന്ധ്യംകരണത്തിനായി എ.ബി.സി സെൻ്റർ കൊണ്ടുവന്ന തെരുവ് നായ ഡോക്ടറെ കടിച്ചു കോഴിക്കോട്: വന്ധ്യംകരണത്തിനായി എ.ബി.സി സെൻ്റർ കൊണ്ടുവന്ന തെരുവ് നായ ഡോക്ടറെ കടിച്ചു. കോഴിക്കോട് ബാലുശ്ശേരി എ.ബി.സി സെൻ്ററിലാണ് സംഭവം. ശസ്ത്രക്രിയ നടത്താനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് സെൻ്ററിലെ വനിതാ ഡോക്ടർക്ക് കടിയേറ്റത്. ജില്ലാ പഞ്ചായത്തിന് കീഴിൽ…

മുല്ലശ്ശേരി ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫിന് വിജയം മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു.

എൽഡിഎഫിലെ വി.എം മനീഷ് 63 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് യു ഡി…

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവായി സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവായി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നിർദ്ദേശങ്ങൾ ഉത്തരവായി ഇറങ്ങി.

മെയ് 1 മുതലാണ് മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. കാൽ കൊണ്ട് ഗിയർ മാറ്റുന്ന ഇരുചക്ര…

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. കരുനാഗപ്പള്ളിയിൽ നിന്നും തോപ്പുംപടിയിലേക്ക് പോയ ബസിനാണ് തീ പിടിച്ചത്.

എം.എസ്.എം കോളേജിന് സമീപത്തു വച്ചാണ് അപകടം ഉണ്ടായത്. ഡീസൽ ടാങ്ക് ചോർന്നതായിട്ടാണ് സൂചന. കഴിഞ്ഞ ദിവസം ബസിന്…

വനിതാ പ്രീമിയർ ലീഗ്, രണ്ടാം സീസണ് ഇന്ന് തുടക്കം

വനിതാ പ്രീമിയർ ലീഗിൻ്റെ രണ്ടാം സീസൺ ഇന്ന് തുടങ്ങും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ ഡൽഹി കാപിറ്റൽസ് ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും. വലിയ ഒരു…

സിപിഐ സ്ഥാനാർഥി പട്ടികയായി; തൃശ്ശൂരിൽ വി എസ് സുനിൽകുമാർ ഇടതു മുന്നണിക്കായി മത്സര രംഗത്തിറങ്ങും തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർഥി പട്ടിക തയ്യാറായി. തൃശ്ശൂരിൽ നിന്നും വി എസ് സുനിൽകുമാർ ആയിരിക്കും മത്സരിക്കുക.

തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ ആനി രാജയാണ് മത്സരിക്കാനിറങ്ങുക.മാവേലിക്കരയിൽ സി.എ അരുൺ കുമാർ സ്ഥാനാർത്ഥിയാകും….

Related posts

126 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്: പ്രവീൺ റാണയുടെ അറസ്റ്റ് ഇന്നുണ്ടാകും.

Sree

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ സ്വര്‍ണവും വെള്ളിയും

Akhil

ടെലിവിഷൻ ചർച്ചയിൽ ചുവപ്പും പച്ചയും നിറത്തിലുള്ള സാരിയണിഞ്ഞ് അവതാരക; ചൊടിച്ച് ഇസ്രയേലി പാനലിസ്റ്റ്: വിഡിയോ

Akhil

Leave a Comment