/idukki-elephant-attack-2-injury
Kerala News

ഇടുക്കിയിൽ കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരുക്ക്

ഇടുക്കി ആനക്കുളത്ത് കാട്ടാന ആക്രമണം. ബൈക്കിൽ യാത്ര ചെയ്ത ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചത്. കുറ്റിപ്പാലയിൽ വീട്ടിൽ ജോണി, ഭാര്യ ഡെയ്സി എന്നിവർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പള്ളിയിൽ പോകുമ്പോഴായിരുന്നു ആക്രമണം. ആനക്കുളത്ത് ഇടക്കിടെ ആനകൾ ഇറങ്ങുക പതിവാണ്.

വാഹനം മറിച്ചിട്ട ആന വാഹനത്തിനു കേടുപാടുകൾ വരുത്തി. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. ആക്രമണം നടന്നയുടൻ നാട്ടുകാർ പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടാനയെ തുരത്തിയോടിച്ചു. അപകടത്തിൽ പരുക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചു.

READMORE : ദന്തഡോക്ടറുടെ ദുരൂഹ മരണം; അഞ്ച് പേര്‍ കസ്റ്റഡിയില്‍; ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

Related posts

കോഴിക്കോട്ടെ ആദ്യ വനിതാ ബസ് ഡ്രൈവർ; നേട്ടം സ്വന്തമാക്കി അനുഗ്രഹ

Akhil

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു; കാമുകനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവതി

Akhil

UNESCO ലോക പൈതൃക പട്ടികയില്‍ ഇടംനേടി ടാഗോറിന്റെ ശാന്തിനികേതന്‍

Akhil

Leave a Comment