Kerala News latest news thrissur

തൃശൂരില്‍ തെങ്ങ് കടപുഴകി വീണ് പരിക്കേറ്റ വയോധിക മരിച്ചു

തൃശൂർ: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് പരിക്കേറ്റ വയോധിക മരിച്ചു. മണച്ചാൽ പാട്ടത്തിൽ വീട്ടിൽ കാളിക്കുട്ടി (80) ആണ് ചികിൽസയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. തൃശൂർ എളവള്ളിയിലാണ് സംഭവം.

റോഡരികിലെ വീട്ടുപറമ്പിൽ നിന്നിരുന്ന തെങ്ങ് കാറ്റിലും മഴയിലും പെട്ട് കടപുഴകി വീഴുകയായിരുന്നു. കാളിക്കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്കും മാറ്റിയിരുന്നു. എന്നാൽ ഇതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു.

Related posts

കേരളത്തില്‍ മണ്‍സൂണ്‍ ജൂണ്‍ നാലിന്;

Sree

തിരുവനന്തപുരത്ത് കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

Gayathry Gireesan

GMail @ 20 ; ലോകത്തിന്റെ ഇ-മെയിൽ ജീവിതം മാറ്റിമറിച്ച ജി-മെയിൽ

Akhil

Leave a Comment