Kerala News latest news Trending Now

‘അനിയൻ മിഥുന്റെ ‘പ്രണയകഥ’ പച്ചക്കള്ളം; വുഷുവും വ്യാജം’: മേജർ രവി

ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാർത്ഥി അനിയൻ മിഥുൻ പരിപാടിക്കിടെ ഇന്ത്യൻ ആർമിയെക്കുറിച്ചു പറഞ്ഞ കഥ പച്ചക്കള്ളമെന്ന് മേജർ രവി. ഇന്ത്യൻ സൈന്യത്തെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും രാജ്യദ്രോഹക്കുറ്റത്തിനു വരെ കേസെടുക്കാന്‍ സാധിക്കുമെന്നും മേജര്‍ രവി പറയുന്നു. മിഥുൻ പറഞ്ഞതുപോലെ നെറ്റിയിൽ വെടികൊണ്ട് ഇതുവരെ ഒരു വനിതാ ഓഫീസർ ഇന്ത്യൻ പട്ടാളത്തിൽ മരിച്ചിട്ടില്ലെന്നും പ്രശസ്തിക്കു വേണ്ടി പച്ചക്കള്ളം പടച്ചുവിടുന്ന ഈ മത്സരാർത്ഥി സ്വന്തം വുഷു കരിയറിനെക്കുറിച്ചു പറഞ്ഞ കഥ പോലും സംശയാസ്പദമാണെന്നും മേജര്‍ രവി പറയുന്നു.

മേജർ രവിയുടെ വാക്കുകൾ- ”കേരളം മുഴുവൻ കാണുന്ന ഒരു പരിപാടിയിൽ ഒരാൾ വന്നിട്ട് എന്തു പറഞ്ഞാലും അത് മലയാളികൾ തൊണ്ട തൊടാതെ വിഴുങ്ങുമെന്ന ധാരണ തെറ്റാണ്. ഈ മനുഷ്യന്റെ പേരിൽ വേണമെങ്കിൽ കേസ് കൊടുക്കാൻ എനിക്കു സാധിക്കും. ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുകയാണ് ഞങ്ങളെ സംബന്ധിച്ച് പ്രധാനം. ലാലേട്ടനും ഞാനുമൊക്കെ ഒരുമിച്ച് കശ്മീരിൽ സിനിമകൾ ഷൂട്ട് ചെയ്തിട്ടുണ്ട്. അവിടെ പോയിട്ടുള്ള ലാലേട്ടൻ ഇതിനു കൃത്യമായി മറുപടി കൊടുക്കുകയും ചെയ്തു. ഇന്ത്യന്‍ ആര്‍മിയുടെ ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ വരുന്നത് 1992-ല്‍ ആണ്. ആദ്യത്തെ പാസിങ് ഔട്ടിന് ഞങ്ങൾ പോയിട്ടുണ്ട്. ഏറ്റവും റിസ്‌ക്കുള്ള സെക്‌ഷൻ സ്ത്രീകൾക്കു കൊടുത്തിട്ടില്ല. ഇന്റലിജൻസിൽ ആണ് സ്ത്രീകൾ പിന്നീട് കശ്മീർ സേനയിൽ പോയത്. അതും അവർ ഹെഡ് ക്വാർട്ടേഴ്‌സിൽ ആയിരിക്കും ഇരിക്കുന്നത്.

 കഴിഞ്ഞ വർഷമാണ് ആയുധം ഉപയോഗിക്കുന്ന സേനയിൽ സ്ത്രീകൾക്ക് പൊസിഷൻ കൊടുക്കാം എന്ന തീരുമാനം വന്നതുതന്നെ. . ഞാൻ പാരാ കമാൻഡോയിൽ വർക്ക് ചെയ്യുമ്പോഴാണ് എൻഎസ്ജി കമാൻഡോയുടെ ഓഫർ വന്ന് അങ്ങോട്ടു പോയത്. ഏറ്റവും ദുഷ്കരമായ ജോലിയാണ് പാരാകമാന്‍ഡോയുടേത്. അതിൽ ഉള്ള എല്ലാവരും ഒരുപോലെ റിസ്ക് ഉള്ള ജോലി ആണ് ചെയ്യുന്നത്. ഈ മത്സരാർത്ഥി പറഞ്ഞതുപോലെ ഒരു ലേഡി ഓഫീസറും ഇന്നേവരെ ഇന്ത്യന്‍ ആര്‍മിയില്‍ മരിച്ചിട്ടില്ല. ഇയാൾ പറഞ്ഞതുപോലെ, സന എന്നൊരു പേര് ഞാൻ കേട്ടിട്ടുണ്ട്. അവർ പക്ഷേ യുദ്ധത്തിൽ മരിച്ചതല്ല, എന്തോ അപകടത്തിൽ ആണ് മരിച്ചത്.

Related posts

നാഗരികതയുടെ തിക്കുംതിരക്കുമില്ലാത്ത സ്വച്ഛമായ അനുഭവം; അടുത്ത ട്രിപ്പ് ചേകാടിക്ക് ആകട്ടെ

Akhil

തൃശൂർ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്; കോടികളുമായി മുങ്ങിയ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പിടിവിച്ചു.

Sree

പാഴിയോട്ടുമുറിയിൽ വീട് കയറി ആക്രമണം; അച്ഛനും മകനും പരിക്ക്

Akhil

Leave a Comment