കേരളത്തില്‍ മണ്‍സൂണ്‍ ജൂണ്‍ നാലിന്;
kerala Kerala News latest news

കേരളത്തില്‍ മണ്‍സൂണ്‍ ജൂണ്‍ നാലിന്;

ഇക്കുറി രാജ്യത്ത് മണ്‍സൂണ്‍ മഴ സാധാരണ രീതിയില്‍; സീസണില്‍ 96 ശതമാനം മഴയും ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

മൺസൂൺ കാലത്ത് സാധാരണ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ  പ്രവചനം.  ജൂൺ 1 ന് മുമ്പ് മണ്‍സൂണ്‍ എത്താനുള്ള സാധ്യത കുറവാണെന്നും ജൂൺ 4 ഓടെ മൺസൂൺ കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

കാലാവസ്ഥാ വകുപ്പിന്റെ  കണക്കനുസരിച്ച് രാജ്യത്ത്  സാധാരണ മഴയുടെ 96 ശതമാനവും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  വടക്കുപടിഞ്ഞാറൻ ഭാഗത്ത് മഴയുടെ കുറവ് തുടരാൻ സാധ്യതയുണ്ടെന്നും മൺസൂൺ സാധാരണയിൽ നിന്ന് 92 ശതമാനത്തിൽ താഴെ മഴ  മാത്രമേ ലഭിക്കൂവെന്നും ഐഎംഡി പറയുന്നു. 

“മൺസൂൺ ശക്തി പ്രാപിച്ചുകഴിഞ്ഞാൽ, ജൂൺ 4 ന്  കേരളത്തിൽ എത്തിയേക്കും. എന്നാല്‍  ജൂൺ 1 ന് മുമ്പ്, മൺസൂൺ എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഈ വർഷം മൺസൂൺ സാധാരണ നിലയിലാകാനാണ് സാധ്യത,” വകുപ്പ് പറയുന്നു. 

“അറബിക്കടലിൽ അടുത്ത ആഴ്‌ച ചുഴലിക്കാറ്റ് ഉണ്ടാകാനുള്ള  സാധ്യത കാണുന്നില്ല.  എല്ലായിടത്തും മഴയുടെ തോത് ഏതാണ്ട് സമാനമാണെങ്കിൽ അത് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കും.   എല്ലായിടത്തും തുല്യ മഴ  ലഭിച്ചാൽ പ്രശ്നമുണ്ടാകില്ല.  മഴ കാർഷികമേഖലയിൽ വലിയ സ്വാധീനമാണ്  ചെലുത്തുന്നത്. .ഇപ്പോഴത്തെ കണക്കനുസരിച്ച്  രാജ്യത്ത് വടക്കുപടിഞ്ഞാറൻ ഭാഗത്ത് മഴ  സാധാരണയിലും കുറവാകും. ,” കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു.

READ MORE | FACEBOOK

Related posts

മരിച്ചിട്ടില്ലെന്ന് പൂനം പാണ്ഡെ, ഉദ്ദേശിച്ചത് കാൻസർ ബോധവൽക്കരണം

Akhil

ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്

Akhil

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു

Akhil

Leave a Comment