Kerala News kollam latest news National News Trending Now World News

‘കരഞ്ഞാൽ വീണ്ടും അടിക്കും, അതുകൊണ്ട് ഞാൻ കരയാതെ പിടിച്ചു നിന്നു’; കൊല്ലത്ത് ആറാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദനം

കൊല്ലത്ത് ആറാം ക്ലാസുകാരന് നേരെ ട്യൂഷൻ സെന്റർ അധ്യാപകന്റെ ക്രൂര മർദനം. അദ്വൈദ് രാജീവിനാണ് മർദ്ദനമേറ്റത്. ഇംപോസിഷൻ എഴുതിയെന്ന് കള്ളം പറഞ്ഞെന്ന് ആരോപിച്ചാണ് മർദ്ദനം.

കൊല്ലം പട്ടത്താനത്തെ അക്കാദമിയെന്ന ട്യൂഷൻ സെന്ററിലെ റിയാസെന്ന അധ്യാപകനാണ് ആറാം ക്ലാസുകാരനെ മർദിച്ചത്. ‘ഇംപോസിഷൻ എഴുതാത്തതിന് നിർത്താതെ അടിച്ചു.

കരഞ്ഞാൽ വീണ്ടും അടിക്കും, അതുകൊണ്ട് ഞാൻ കരയാതെ പിടിച്ചു നിന്നു. കരയെടാ കരയെടാ എന്ന് പറഞ്ഞ് പിന്നേയും അടിച്ചു’- അദ്വൈദ് ട്വന്റിഫോറിനോട് പറഞ്ഞു.

‘ഞങ്ങളും അടികൊണ്ടാണ് വളർന്നത്. പക്ഷേ ഇതിനെ അടിയെന്ന് പറയാൻ പറ്റില്ല. ക്രൂരമർദനമാണ് നടന്നത്. മകൻ തലവേദനയെ തുടർന്ന് എംആർഐ എല്ലാം കഴിഞ്ഞ് ചികിത്സയിലിരിക്കുകയാണ്.

ഇക്കാര്യം റിയാസ് സാറിനും അറിയാം. എന്നിട്ടാണ് മോനെ മർദിച്ചത്’ -മാതാപിതാക്കൾ പറയുന്നു. ഇതിന് മുൻപും റിയാസ് എന്ന അധ്യാപകൻ മകനെ ചൂരൽ കൊണ്ട് അടിച്ചിട്ടുണ്ട്, എന്നാൽ അന്ന് പഠിക്കാതിരുന്നതുകൊണ്ടല്ലെ അടിച്ചതെന്ന് പറഞ്ഞ് താൻ സമാധാനിപ്പിച്ചുവെന്നും പക്ഷേ നിലവിൽ കുഞ്ഞിന് കിട്ടിയ മർദനം സഹിക്കാവുന്നതിലും അപ്പുറമാണെന്നും മാതാവ് ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ ട്യൂഷൻ സെൻറർ ഉപരോധിച്ചു. മർദ്ദിച്ച റിയാസെന്ന അധ്യാപകന് എതിരെ കേസെടുക്കണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു.

ALSO READ:മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം; ദുരിതം പേറി 75കാരി; സ്വപ്നം സാക്ഷാത്കരിച്ച് ഉണ്ണി മുകുന്ദൻ

Related posts

അഞ്ച് പതിറ്റാണ്ടിനിപ്പുറം മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ നാസ; മെഗാ മൂൺ റോക്കറ്റ്

Sree

കുടുംബ പ്രശ്‌നം; കൊച്ചിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

Editor

മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

Akhil

Leave a Comment