അഞ്ചു പതിറ്റാണ്ടിനിപ്പുറം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസയുടെ മെഗാ മൂൺ റോക്കറ്റ് ഒരുങ്ങി കഴിഞ്ഞു. നാസയുടെ പുതിയ ചാന്ദ്ര ദൗത്യം ആർട്ടിമിസ് 1 എന്ന പദ്ധതിയുടെ ആദ്യ ദൗത്യമാണ് അമേരിക്കയിൽ നടക്കാൻ പോകുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ റോക്കറ്റിന്റെ കൂടി ആദ്യ പരീക്ഷണമായ ഈ വിക്ഷേപണത്തിന് മനുഷ്യന് പകരം സ്‌പേസ് സ്യൂട്ട് അണിഞ്ഞ പാവകൾ ആയിരിക്കും കുതിച്ചുയരുക. ഇത്തവണ മനുഷ്യർ ഇല്ലെങ്കിലും വരും കാലങ്ങളിൽ മനുഷ്യനിലൂടെ കൂടുതൽ പരീക്ഷണങ്ങൾ ചെയ്യാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം ഇപ്പോൾ. ദൗത്യത്തിനായി നാസ നിർമിച്ച ഭീമൻ എസ്എൽഎസ് റോക്കറ്റ്, യാത്രക്കാരെ വഹിക്കുന്ന ഓറിയോൺ കാപ്‌സ്യൂൾ എന്നിവ ആണ് ഫ്‌ലോറിഡയിലെ kennedy സ്‌പേസ് സെന്ററിൽ വിക്ഷേപിക്കാനായി തയാറെടുത്തിരിക്കുന്നത്.
കാലാവസ്ഥ വ്യത്യങ്ങൾ മൂലം 20 -50 വർഷങ്ങൾക്ക് ഉള്ളിൽ ഭൂമി ചുട്ടുപഴുത്ത ഗ്രഹജമായി മാറുമെന്ന പ്രവചങ്ങൾക് ഇടയിൽ കുറച്ചു പേരെയെങ്കിലും ചന്ദ്രനിലും ചൊവ്വയിലും എത്തിക്കാനുള്ള നീക്കത്തിലാണ് ആർട്ടിമിസ് ദൗത്യം ഇപ്പോൾ. എലോൺ മസ്‌ക്, ജെഫ് ബെസോസ് എന്നിങ്ങനെയുള്ള ശതകോടീശ്വരന്മാർ ഈ ദൗത്യത്തിൽ നാസയെ സഹായിക്കാനായി രംഗത്തെത്തിയിട്ടും ഉണ്ട്. ഈ പരീക്ഷണദൗത്യവും തുടർശ്രമങ്ങളും വിജയിച്ചാൽ 2023 ൽ വീണ്ടും മനുഷ്യർ ചന്ദ്രനിലേക്കു പുറപ്പെടും.