Kerala News latest news thrissur

മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്

തൃശൂർ: മലക്കപ്പാറ അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഊര് നിവാസി ശിവൻ എന്ന അമ്പതുകാരനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.

വീടിനു സമീപത്തുവെച്ചാണ് ശിവനെ കാട്ടാന ആക്രമിച്ച നിലയിൽ കണ്ടെത്തിയത്. ശിവൻറെ നിലവിളി കേട്ട് വീട്ടുകാരും സമീപത്തുള്ളവും ഓടിയെത്തിയ സമയത്ത് പരിക്കേറ്റ നിലയിൽൽ കിടക്കുകയായിരുന്നു. ഉടന്‍ മലക്കപ്പാറ പോലീസിനെ വിവരം അറിയിച്ചു. പോലീസിന്റെ സഹായത്തോടെ ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

പരിക്ക് ഗുരുതരമായതിനാൽ ശിവനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഏകദേശം രണ്ടു മണിക്കൂർ സമയം എടുത്താണ് മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലെ ആശുപത്രിയിലേക്ക് എത്തിക്കാൻ കഴിഞ്ഞത്. കാടിനുള്ളിൽ അന്തർ സംസ്ഥാന പാതയിൽ നിന്നും 2 കിലോമീറ്റര്‍ കാടിനകത്തേക്ക് മാറിയാണ് അടിച്ചിൽ തൊട്ടി കോളനി സ്ഥിതി ചെയ്യുന്നത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ പതിവായുള്ള മേഖലകളിൽ ഒന്നാണ് ഈ പ്രദേശം

Related posts

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

Akhil

ഏഷ്യൻ ഗെയിംസ്; സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ – ഹരീന്ദർ പാൽ സന്ധു സഖ്യത്തിന് സ്വർണം

Akhil

11 വർഷം വീൽചെയറിൽ ആയിരുന്ന യുവതി വിവാഹ ദിവസം വരന് അരികിലേക്ക് നടന്നു നീങ്ങുന്ന കാഴ്ച; വൈറലായി വീഡിയോ

Akhil

Leave a Comment