Fraud kerala Kerala News latest latest news pathanamthitta

അഖിൽ സജീവിൻ്റെ വമ്പൻ തട്ടിപ്പിൻ്റെ വിവരങ്ങൾ പുറത്ത്

കിഫ്ബിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ 10 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയ വിവരങ്ങളാണ് പുറത്തുവന്നത്. പത്തനംതിട്ട റാന്നി സ്വദേശിയിൽ നിന്നുമാണ് പണം തട്ടിയെടുത്തത്. സി ഐ ടി യു ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ചും ഇതിനായി പണം വാങ്ങി. തട്ടിപ്പിനെല്ലാം ഇടനിലക്കാരനായി നിൽക്കുന്ന യുവമോർച്ച നേതാവ് രാജേഷിനെ കേസിൽ പോലീസ് പ്രതി ചേർത്തു. പാർട്ടി ഓഫീസിൽ വച്ച് ഒരുലക്ഷം രൂപ വാങ്ങി. പിന്നീട് പലപ്പോഴായി ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും പണം തവണകളായി വാങ്ങി. ഇതിനിടെ കിഫ്ബിയുടെ വ്യാജ നിയമന ഉത്തരവും തപാലിൽ അയച്ചുകൊടുത്തു. 10 ലക്ഷം രൂപ പൂർണമായി നൽകിയിട്ടും ജോലി കിട്ടാതായതോടെ തിരക്കിയപ്പോഴാണ് അഖിൽ സജീവും രാജേഷും ചേർന്ന് കബളിപ്പിച്ചെന്ന് മനസിലായത്.

Related posts

കുഞ്ഞ് ജനിച്ച് മൂന്നാദിനം പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Akhil

കാസർ​ഗോഡ് ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച സംഭവം; റിപ്പോർട്ട് തേടി മന്ത്രി

Akhil

നാലിനം പെൻഷൻ 1600 രൂപയായി ഉയർത്തി

Akhil

Leave a Comment