Kerala News latest news Trending Now World News

‘7000ഓളം മലയാളികൾ ഇസ്രായേലിൽ ഉണ്ട്, സുരക്ഷ ഉറപ്പാക്കണം’;വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി


ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. 7000ഓളം മലയാളികൾ ഇസ്രായേലിൽ ഉണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ രീതിയിലും ഇടപെടണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെടുന്നു.

ഇസ്രയേലിലുള്ള മലയാളികളുടെ കുടുംബങ്ങള്‍ ആശങ്കയിലാണെന്നും സാധ്യമാകുന്ന സാഹചര്യത്തില്‍ എല്ലാ വിധ സുരക്ഷയും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. ഇസ്രായേലിൽ ഏതാണ്ട് 18000 ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.

യുദ്ധം രൂക്ഷമാകുന്ന പക്ഷം ഇവരെ ഒഴിപ്പിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ കൈക്കൊണ്ടേക്കും. സ്ഥിതി​ഗതികൾ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ALSO READ:‘ഹരിദാസന്റെ വെളിപ്പെടുത്തൽ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല’; നിയമനക്കോഴ വിവാദത്തിൽ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണമെന്ന് എം.വി ഗോവിന്ദൻ

Related posts

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ സ്വര്‍ണവും വെള്ളിയും

Akhil

ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മണിയാർ കാട്ടിനുള്ളിൽ രണ്ടുമാസത്തിലധികം പഴക്കമുള്ള അസ്ഥികൂടം

Sree

മന്ത്രി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസിൽ ഇടിച്ചുണ്ടായ അപകടം; പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി

Akhil

Leave a Comment