KASARAGOD Kerala News latest news must read

കാസർ​ഗോഡ് ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച സംഭവം; റിപ്പോർട്ട് തേടി മന്ത്രി


സ്കൂൾ അസംബ്ലിയിൽ ദളിത് വിദ്യാർത്ഥിയുടെ മുടി പ്രധാന അധ്യാപിക മുറിച്ച സംഭവത്തിലും തിരുവനന്തപുരത്തെ റാ​ഗിങ്ങിലും റിപ്പോർട്ട് തേടി മന്ത്രി കെ രാധാകൃഷ്ണൻ.

പട്ടി​ക വർ​ഗ ഡയറക്ടറോടാണ് മന്ത്രി റിപ്പോർട്ട് തേടിയത്. കാസർ​ഗോഡ് കോട്ടമല എംജിഎംഎ സ്കൂളിൽ ഈ മാസം 19നാണ് സംഭവം നടന്നത്.

സംഭവത്തിൽ രക്ഷിതാവിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

പ്രധാന അധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം ധനുവച്ചപുരം കോളേജിൽ വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ മ​ർദിച്ച സംഭവത്തിലും മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.

എബിവിപി നേതാവിനെ കാണാൻ നിർദേശിച്ചത് അവ​ഗണിച്ചതാണ് മർദനത്തിന് കാരണമായതെന്ന് വിദ്യാർഥി.

ഒന്നാം വർഷം ഇക്കണോമിക്സ് വിദ്യാർഥി നീരജിനാണ് മർദനമേറ്റത്. സംഭവത്തിൽ വിദ്യാർഥിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.

രണ്ടാം വർഷ വിദ്യാർഥികൾ സംഘം ചേർന്ന് മർ​ദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. കാലിനും കഴുത്തിനും ഉൾപ്പെടെ നീരജിന് പരിക്കേറ്റിട്ടുണ്ട്.

ALSO READ:യുദ്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയെന്ന് നെതന്യാഹു; മരണം 8000 കടന്നു

Related posts

സഹലിനെ വില്‍ക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്? താരങ്ങളെ വാരിക്കൂട്ടാന്‍ മോഹന്‍ബഗാന്‍

Akhil

സൂര്യനിലേക്ക് കുതിപ്പ് തുടർന്ന് ആദിത്യ; മൂന്നാംഘട്ട ഭ്രമണപഥം ഉയർത്തൽ വിജയിച്ചു

Akhil

തൃശ്ശൂരിൽ സ്വകാര്യ റിസോർട്ടിൻ്റെ ഗേറ്റ് തകർത്ത് കാട്ടാന

Akhil

Leave a Comment