തൃപ്രയാറിൽ വ്യാപാരിക്ക് നേരെ നാടോടി സംഘത്തിൻ്റെ ആക്രമണം
Attack kerala Kerala News latest latest news thrissur

തൃപ്രയാറിൽ വ്യാപാരിക്ക് നേരെ നാടോടി സംഘത്തിൻ്റെ ആക്രമണം

തൃപ്രയാർ: വർണ വെഡിങ്സ് ഉടമ കെ കെ ബാബുവിന് നേരെ നാടോടി സംഘത്തിൻ്റെ ആക്രമണം. ഇന്ന് ഉച്ചക്ക് 12 മണിക്കാണ് തൃപ്രയാർ സെൻ്ററിൽ കടയുടെ മുൻപിൽ വച്ച് നാടോടികളുടെ ആക്രമണമുണ്ടായത്.

കടയിൽ നിന്നും സാധനങ്ങൾ വാങ്ങി ഇറങ്ങുന്നവരെ നാടോടി സ്ത്രീകൾ വളഞ്ഞ് പണം ആവശ്യപ്പെട്ട് തടഞ്ഞ് വച്ചത് കടയുടമ ചോദ്യം ചെയ്‌തതാണ്‌ ആക്രമണത്തിന് കാരണം.

ബാബുവിനെ ആക്രമിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ എത്തിയ സമീപത്തെ വ്യാപാരികൾക്ക് നേരെയും നാടോടി സ്ത്രീകൾ കല്ലുമായി പാഞ്ഞടുക്കുകയും, കടകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു.

കടകളിലേക്ക് വരുന്നവരെയും വഴിയാത്രക്കാരെയും തടഞ്ഞ് നിർത്തിയുള്ള പണപ്പിരിവ് പതിവായതിനാൽ ആളുകൾ കടയിലേക്ക് കയറാൻ മടിക്കുന്ന സാഹചര്യമാണുള്ളത്.

ഇതിനെതിരെ ഒട്ടേറെ പ്രാവശ്യം വ്യാപാരികൾ പഞ്ചായത്തിലും, വലപ്പാട് പോലീസിലും, ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു.


ആക്രമണങ്ങളും, മോഷണങ്ങളും പതിവായ സാഹചര്യത്തിൽ നാടോടികളെ ഈ മേഖലയിൽ നിന്ന് ഒഴിപ്പിക്കുന്നതിന് വേണ്ട നടപടികൾ അടിയന്തിരമായി കൈക്കൊള്ളണമെന്ന് പോലീസ് അധികൃതരോട് തൃപ്രയാർ-നാട്ടിക മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

വ്യാപാരിക്ക് നേരെയുണ്ടായ ആക്രമണത്തിൽ തൃപ്രയാർ-നാട്ടിക മർച്ചൻ്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

ഉത്തർപ്രദേശിൽ പടക്കശാലയിൽ പൊട്ടിത്തെറി ഉത്തർപ്രദേശിൽ പടക്കശാലയിൽ പൊട്ടിത്തെറി. കൗശാമ്പിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ നാലുപേർ കൊല്ലപ്പെട്ടു. പേരുകേറ്റ നിരവധി പേർ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് ബ്രിജേഷ് ശ്രീവാസ്തവ അറിയിച്ചു. കൗശാമ്പിയിലെ മഹേവ ഗ്രാമത്തിലെ പടക്ക നിർമാണ…

കടുവയെ വേട്ടയാടി പിടിച്ച കഥക്ക് പിന്നാലെ പുലിവാൽ

മഹാരാഷ്ട്ര നിയമസഭാംഗം സഞ്ജയ് ഗെയ്ക്വാദിനെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം അന്വേഷണം.

അടുത്തിടെ നടന്ന ഒരു പരുപാടിയിൽ സംസാരിക്കവെ താൻ 1987ൽ കടുവയെ വേട്ടയാടി പിടിച്ചിട്ടുണ്ടെന്നും അതിൻ്റെ പല്ല് പറിച്ചെടുത്താണ് മാലയിൽ വച്ചിട്ടുള്ളതെന്നും പറഞ്ഞിരുന്നു….

വീണ്ടും കടുവ ഇറങ്ങി വയനാട് ജില്ലയിലെ മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങിയെന്ന് നാട്ടുകാർ.

നാട്ടുകാരനായ തോമസിൻ്റെ ഒരു വയസ് പ്രായമുള്ള പശുക്കിടാവിനെ കടുവ പിടിച്ചുവെന്നും നൂറു മീറ്റർ മാറി പാടത്ത് അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നുമാണ് നാട്ടുകാർ പറയുന്നത്. കടുവയെ മയക്കുവെടി…

എൽ ഡി എഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും ലോകസഭ തിരഞ്ഞെടുപ്പിനുള്ള എൽ ഡി എഫ് സ്ഥാനാർത്ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും.

സിപിഐ സ്ഥാനാർത്ഥികളെ ഇന്നത്തെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം അറിയാം. രാവിലെ സംസ്ഥാന എക്സിക്യൂട്ടീവും, സംസ്ഥാന കൗൺസിലും ചേരും. സി പി ഐ…

ജനവാസമേഖലയിലെ വന്യജീവി ആക്രമണം; ആറ് ആവശ്യങ്ങളുമായി കേരളം ജനവാസമേഖലയിലെ വന്യജീവി ആക്രമണം തടയാൻ അന്തർ സംസ്ഥാന യോഗത്തിൽ ആറ് ആവശ്യങ്ങളുമായി കേരളം.

വയനാട്ടിൽ കമാൻഡ് കൺട്രോൾ സെന്റർ ആരംഭിക്കാൻ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം ആവശ്യങ്ങൾ അറിയിച്ചിരിക്കുന്നത്. ജനവാസമേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ള…

ഇന്നും ഉയർന്ന താപനില; തൃശ്ശൂർ അടക്കം 8 ജില്ലകളിൽ മുന്നറിയിപ്പ് സംസ്ഥാനത്ത് ചൂട് കനക്കുന്നു.

More News….

ട്രെയിനിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം റെയിൽവേ പാലത്തിനടയിൽ

ട്രെയിനിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം റെയിൽവേ പാലത്തിനടിയിൽ നിന്നും കണ്ടെത്തി.

കൊല്ലം ഉമ്മയനല്ലൂർ മൈലാപ്പൂരിൽ സ്വദേശിനി സഫീലയുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.

Related posts

ഗൂഗിൾ മാപ്പ് നോക്കി യാത്ര; എറണാകുളത്ത് കാർ പുഴയിൽ വീണ് രണ്ട് ഡോക്ടർമാർ മരിച്ചു, മൂന്നുപേരെ രക്ഷപ്പെടുത്തി

Gayathry Gireesan

മഹാരാഷ്ട്രയിൽ വൻ വാഹനാപകടം: ബസുകൾ കൂട്ടിയിടിച്ച് 6 മരണം, 25 പേർക്ക് പരിക്ക്

Akhil

‘ചാണകം വാരിപ്പൂശി ഹോളിയാഘോഷവുമായി വരാണാസി BHU മുൻ ഡീൻ’; ചാണകം പവിത്രമെന്ന് കൗശൽ മിശ്ര

Akhil

Leave a Comment