valayar cpo prathapan has transferred
Trending Now

പൊലീസ് സഹോദരങ്ങളെ മർദിച്ച കേസ്; സിപിഒ പ്രതാപനെ സ്ഥലം മാറ്റി

വാളയാറിൽ സഹോദരങ്ങളെ മർദിച്ച കേസിൽ സ്റ്റേഷൻ സിപിഒ പ്രതാപനെ സ്ഥലം മാറ്റി. സ്ഥലം മാറ്റം ഒറ്റപ്പാലം സ്റ്റേഷനിലേക്കാണ്. വാളയാർ സിഐക്കൊപ്പം പ്രതാപനെതിരെയും കേസെടുത്തിരുന്നു. മർദനം നടന്ന ദിവസം സിഐക്കൊപ്പം പ്രതാപനുണ്ടായിരുന്നു.സഹോദരങ്ങളിൽ ഒരാളെ മർദിച്ചത് പ്രതാപനെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഹൃദ്രോഗിയായ അമ്മയുടെ ആരോഗ്യനില മോശമായതോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഉപ്പുകുഴി സ്വദേശികളായ സഹോദരങ്ങളായ ഹൃദയ സ്വാമിയും ജോൺ ആൽബർട്ടും. ഇടയ്ക്ക് വെച്ച് കാർ നിർത്തിയപ്പോൾ അതുവഴി എത്തിയ വാളയാർ പൊലീസ് വിവരമന്വേഷിച്ചു. ശേഷം പൊലീസ് ജീപ്പ് മുന്നോട്ടെടുത്തപ്പോൾ കാറിൽ ഇടിച്ചു. ഇത് ചോദ്യം ചെയ്ത ഹൃദയസ്വാമിയെ വാളയാർ സിഐ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി.

READMORE : ദീപപ്പൊലിമയിൽ ദീപാവലി; ആഘോഷത്തിൻ്റെ ഐതിഹ്യങ്ങളറിയാം!

Related posts

യുപിയിൽ ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; അറസ്റ്റ്.

Sree

ജാതി സെന്‍സസ് സുപ്രധാനം; കേന്ദ്രസര്‍ക്കാരിനെ വീണ്ടും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

sandeep

ചലച്ചിത്ര താരം ഇന്നസെന്റ് അന്തരിച്ചു; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും ഇന്ന് പൊതുദര്‍ശനം; സംസ്കാരം നാളെ …

Sree

Leave a Comment