India latest news Trending Now

യുപിയിൽ ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; അറസ്റ്റ്.

ഓൺലൈൻ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വീട്ടിൽ നിന്ന് ഓൺലൈൻ ക്ലാസെടുത്തുകൊണ്ടിരിക്കെ കൃഷ്ണ കുമാർ യാദവ് എന്ന 32കാരനെയാണ് രണ്ട് പേർ ചേർന്ന് കൊലപ്പെടുത്തിയത്. കൊലപാതകത്തിൻ്റെ വിഡിയോ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടായിരുന്നു. ഈ വിഡിയോ നിർണായക തെളിവായി.

ഉത്തർ പ്രദേശിലെ ഗോണ്ടയിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഈ സമയത്ത് കൃഷ്ണ യാദവ് മുറിയിൽ ഒറ്റക്കായിരുന്നു. വീടിനുള്ളിൽ കയറിയ അക്രമികൾ വാക്കുതർക്കത്തിനൊടുവിൽ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമികൾ ഒരാൾക്ക് കൃഷ്ണ യാദവിന്റെ സഹോദരിയുമായി അടുപ്പമുണ്ടായിരുന്നു. ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നുള്ള പകയിലായിരുന്നു കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. സന്ദീപ് യാദവ്, ജവഹിർ മിശ്ര എhttps://www.e24newskerala.com/ന്നിവരാണ് അറസ്റ്റിലായത്.

READ MORE: https://www.e24newskerala.com/

Related posts

മരണസംഖ്യ 42,000ത്തോട് അടുക്കുന്നു; അശാന്തമായി പശ്ചിമേഷ്യ; ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുന്നു

sandeep

ആദ്യാക്ഷരത്തിന്റെ ധന്യതയ്ക്കും നിറവിനും തയാറായി കുരുന്നുകൾ; ഇന്ന് വിജയദശമി

sandeep

ഒല്ലൂരില്‍ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

sandeep

Leave a Comment