രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നിൽ തീവ്രവാദ സംഘടനകളെന്ന് സുരേഷ് ഗോപി. കൊച്ചിയിൽ ലഹരി വിരുദ്ധ സംഘടനയായ സൺ ഇന്ത്യ സേവ് ഔവര്‍ നേഷൻ, ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ലഹരി മരുന്ന് വിതരണം വർധിപ്പിക്കാനും വികസനത്തിന്റെ കുതിപ്പിനെ തടയാനുമാണ് തീവ്രവാദ സംഘടനകളുടെ ഇപ്പോഴത്തെ ശ്രമം. തീവ്രവാദത്തിന്റെ മുഖവും ഭാവവും മാറി. ലഹരി മാഫിയക്കെതിരെസമൂഹം ജാഗ്രത പുലർത്തണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
ആദ്യ ദൗത്യമായി സൺ ഇന്ത്യ സേവ് ഔവര്‍ നേഷൻ സംഘടന ഏറ്റെടുത്ത ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി നിർവഹിച്ചു. സൺ ഇന്ത്യയുടെ പേരിൽ ജില്ലാ തലങ്ങളിലും സമാന രീതിയിൽ പരിപാടികൾ സംഘടിപ്പിക്കും.
READMORE : 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ദുരന്തം; അതേ വാര്‍ഷിക ദിനത്തില്‍ മണിച്ചന് മോചനം