Kerala News latest news must read Trending Now

UNESCO ലോക പൈതൃക പട്ടികയില്‍ ഇടംനേടി ടാഗോറിന്റെ ശാന്തിനികേതന്‍

നോബേല്‍ സമ്മാന ജേതാവ് രബീന്ദ്രനാഥ ടാഗോര്‍ പണികഴിപ്പിച്ച വിശ്വഭാരതി നിലകൊള്ളുന്ന ശാന്തിനികേതിന് യുനെസ്കോയുടെ പൈകൃത പദവി. ഒരു നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ചതാണ് ശാന്തിനികേതന്‍. ഇക്കാര്യമറിയിച്ച് യുനെസ്കോ തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജില്‍ പോസ്റ്റ് പങ്കുവെച്ചു. പശ്ചിമബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ സാംസ്‌കാരിക കേന്ദ്രത്തിന് പൈതൃക പദവി ലഭിക്കുന്നതിന് ഇന്ത്യ ഏറെക്കാലമായി പരിശ്രമിച്ചു വരികയായിരുന്നു. ഇപ്പോള്‍ സൗദി അറേബ്യയില്‍ നടന്നുവരുന്ന ലോക പൈതൃക സമിതിയുടെ 45-മത് സമ്മേളനത്തിലാണ് ശാന്തിനികേതിന് പൈതൃക പദവി നല്‍കാന്‍ തീരുമാനിച്ചത്.

എല്ലാ ഇന്ത്യക്കാര്‍ക്കും ഇത് അഭിമാനകരമായ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ”ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന്റെ ദര്‍ശനത്തിന്റെയും ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെയും ആള്‍രൂപമായ ശാന്തിനികേതന്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷമുണ്ട്. എല്ലാ ഇന്ത്യക്കാര്‍ക്കും ഇത് അഭിമാന നിമിഷമാണ്”, പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രിക്ക് ഇതില്‍ മികച്ചൊരു പിറന്നാള്‍ സമ്മാനമില്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞു.

ALSO READ:സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയുടെ ഷാളിൽ വലിച്ച് വീഴ്ത്തി; ബൈക്ക് കയറി ദാരുണാന്ത്യം

Related posts

തകർന്ന് വീണേക്കാവുന്ന കൂരയ്ക്ക് കീഴിലെ ജീവിതങ്ങൾ

Gayathry Gireesan

മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

Akhil

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു, പുതിയ മേധാവിയെ തെരഞ്ഞെടുത്തു

Akhil

Leave a Comment