സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡൽഹി പൊലീസിൽ (ഡിപി) സബ് ഇൻസ്പെക്ടർ (എസ്‌ഐ) റിക്രൂട്ട്‌മെന്റിനായുള്ള ഓപ്പൺ കോംപറ്റീറ്റീവ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ്സ് (സിഎപിഎഫ്എസ്) പരീക്ഷയും നവംബർ 2022ന് രാജ്യത്തുടനീളം നടത്തും. പരീക്ഷാ തീയതി എസ്.എസ്.സി വെബ്‌സൈറ്റിലൂടെ പിന്നീട് അറിയിക്കും
പരീക്ഷയിൽ കമ്പ്യൂട്ടർ അധിഷ്‌ഠിത രീതിയിൽ രണ്ട് ഒബ്‌ജക്‌റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യപേപ്പറുകളും തുടർന്ന് PST/PET, DME എന്നിവയും ഉണ്ടായിരിക്കും.
ഓൺലൈനിലൂടെ മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷ സമർപ്പിക്കാനും വിശദ വിവരങ്ങൾക്കും http://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാം. 100 രൂപയാണ് അപേക്ഷ ഫീസ്. വനിത /എസ്‌സി/എസ്‌ടി/ഇഎക്സ്എസ് വിഭാഗങ്ങൾക്ക് ഫീസില്ല.
READ ALSO:-യുഎസ് ഏവിയേഷൻ മ്യൂസിയത്തിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ പൈലറ്റായി ക്യാപ്റ്റൻ സോയ അഗർവാൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഓഗസ്റ്റ് 30 രാത്രി 11 മണിവരെയാണ്. ആകെ 4,300 ഒഴിവുകളാണുള്ളത് (4,019 – പുരുഷന്മാർക്കുള്ള തസ്തികകൾ; 281 – വനിതകൾക്കുള്ള തസ്തികകൾ).
ശമ്പളം എക്‌സ് വിഭാഗത്തിലുള്ള നഗരങ്ങളിൽ ഏകദേശം 62,000 രൂപ ആയിരിക്കും. ഉദ്യോഗാർത്ഥികൾ 2022 ജനുവരി ഒന്നാം തിയതി, 20 നും 25 വയസ്സിനും ഇടയിലുള്ളവരാകണം. സംവരണ വിഭാഗങ്ങൾക്ക് അർഹമായ വയസ്സ് ഇളവ് ലഭിക്കും.
ആവശ്യമായ സഹായത്തിന് തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാവിലെ 10 നും വൈകുന്നേരം 5 മണിക്കുമിടയിൽ 080-25502520, 9483862020 എന്നീ ഹെല്പ് ലൈൻ നമ്പരുകളിൽ വിളിക്കാം.