Kerala News Trending Now Weather World News

കേരളത്തില്‍ മഴ ശക്തമാകും; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കേരളത്തില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലെര്‍ട്ട് ആയിരുന്നു എന്നാൽ പുതുക്കിയ മഴ മുന്നറിയിപ്പിൽ മലപ്പുറത്തും കോഴിക്കോടും കൂടി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കൊല്ലം, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് ഉണ്ട്.

നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നൽ ജാഗ്രത കർശനമായി പാലിക്കണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല.

തെക്കൻ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാറ്റും ശക്തമാണ്.

തെക്കൻ തമിഴ്നാടിനു മുകളിൽ മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.

ALSO READ:പാലാരിവട്ടത്ത് അമ്മയോടൊപ്പം നടന്നുപോയ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

Related posts

സാറെ കൂലിപ്പണി എടുക്കാൻ അവധി വേണം, ശമ്പളമില്ല; പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ

Akhil

കൂട്ട ആത്മഹത്യയ്ക്ക് കാരണം ഓണ്‍ലൈന്‍ ലോണ്‍?; തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു

Akhil

ശാസ്താംകോട്ടയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

Editor

Leave a Comment