Kerala News latest news Trending Now

കൂട്ട ആത്മഹത്യയ്ക്ക് കാരണം ഓണ്‍ലൈന്‍ ലോണ്‍?; തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു


എറണാകുളം കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തിന് പിന്നില്‍ ഓണ്‍ലൈന്‍ ലോണ്‍ സംഘത്തിന്‍റെ ഭീഷണിയെന്ന് സംശയം. കടമക്കുടി മാടശ്ശേരി നിജോ (39) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതി ഓൺലൈനില്‍ നിന്ന് വായ്പ എടുത്തിരുന്നു. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതിന് ശേഷം ഇവര്‍ ഭീഷണിപ്പെടുത്തുകയും യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതായാണ് വിവരം. സംഭവത്തിൽ വിശദ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

READ MORE:ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച് വിദ്യാര്‍ത്ഥികള്‍; ഒപ്പമിരുന്ന് കഴിച്ച് കനിമൊഴി എം പി

ഇന്നലെയാണ് എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളില്‍ ചെന്ന് കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.

ഡിസൈന്‍ ജോലിക്കാരനായ നിജോയെ ജോലിക്ക് വിളിക്കാനായി അയല്‍വാസി തമ്പി രാവിലെ വീട്ടുമുറ്റത്തെത്തി താഴത്തെ നിലയില്‍ താമസിക്കുന്ന നിജോയുടെ അമ്മയുടെ സഹായത്തോടെ വിളിച്ചിട്ടും നിജോ വിളി കേട്ടില്ല,ഒ ടുവില്‍ മുകളിലെത്തി മുറിയുടെ വാതില്‍ തള്ളി തുറന്നപ്പോഴാണ് നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

Related posts

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു;99.26% വിജയശതമാനം

Sree

ചെങ്കടലിൽ അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ ഹൂതികളുടെ ആക്രമണം

Akhil

പാകിസ്താനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാസേന കൊലപ്പെടുത്തി

Sree

Leave a Comment