16,000 കിലോമീറ്റർ ദൂരം പിന്നിട്ട് ഉത്തരധ്രുവത്തിന് മുകളിലൂടെ വിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിതാ പൈലറ്റായ ബോയിംഗ്-777 വിമാനത്തിന്റെ എയർ ഇന്ത്യ പൈലറ്റായ ക്യാപ്റ്റൻ സോയ അഗർവാൾ എസ്എഫ്ഒ ഏവിയേഷൻ മ്യൂസിയത്തിൽ ഇടം നേടി. ബോയിങ് 777 വിമാനത്തിൽ സാൻ ഫ്രാൻസിസ്‌കോയിൽനിന്ന് ആരംഭിച്ച് ബെംഗളൂരുവിൽ അവസാനിച്ച യാത്രയ്ക്ക് എയർ ഇന്ത്യ ക്യാപ്റ്റൻ സോയ അഗർവാളാണ് നേതൃത്വം നൽകിയിരുന്നത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാന റൂട്ട് യാത്രയായിരുന്നു അത്. ഈ നേട്ടത്തിനുള്ള അംഗീകാരമായാണ് യുഎസ് ആസ്ഥാനമായുള്ള ഏവിയേഷൻ മ്യൂസിയം സോയ അഗർവാളിന് തങ്ങളുടെ മ്യൂസിയത്തിൽ ഇടം നൽകിയത്.
ഈ മൂസിയത്തിലെ ഏക മനുഷ്യൻ താനാണെന്നാണ് എസ്എഫ്ഒ ഏവിയേഷൻ മ്യൂസിയം എന്നറിയപ്പെടുന്ന സാൻ ഫ്രാൻസിസ്കോ ഏവിയേഷൻ ലൂയിസ് എ ടർപൻ ഏവിയേഷൻ മ്യൂസിയത്തിൽ പൈലറ്റായി ഇടം കണ്ടെത്തിയ ക്യാപ്റ്റൻ സോയ അഗർവാൾ എഎൻഐയോട് പറഞ്ഞത്. “ആ മ്യൂസിയത്തിലെ ഏക ജീവനുള്ള വസ്തു ഞാൻ ആണ് എന്നത് തന്നെ ഏറെ അത്ഭുതപ്പെടുത്തി എന്നും ഇതിൽ ഭാഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്” എന്നും സോയ പറഞ്ഞു. ഈ നേട്ടം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്കും യുവാക്കൾക്കും അവരുടെ സ്വപ്നങ്ങൾ പ്രചോദനമാകും.