wedding at guruvayur temple
Kerala News Local News Special

ഗുരുവായൂരില്‍ ‘കല്യാണപ്പൂരം’; ഇന്ന് രജിസ്ട്രര്‍ ചെയ്തത് 248 വിവാഹങ്ങള്‍

ഗുരുവായൂരിൽ ഇന്ന് വിവാഹങ്ങൾ റെക്കോർഡിനടുത്ത്. 248 കല്യാണങ്ങളാണ് ഇന്ന് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. അഞ്ച് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടക്കുക.

മൂന്ന് സ്ഥിരം മണ്ഡപങ്ങൾക്ക് പുറമെ രണ്ട് താൽക്കാലിക മണ്ഡപങ്ങളും സ്ഥാപിച്ചാണ് വിവാഹങ്ങൾ നടത്തുന്നത്.വലിയ ഭക്തജനത്തിരക്കും ഇന്ന് ക്ഷേത്രത്തിലുണ്ടായി. ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പടെ പരമാവധി 20 പേരെയാണ് കല്യാണ മണ്ഡലത്തിനു സമീപത്ത് പ്രവേശിപ്പിക്കുക. വിവാഹ രജിസ്ട്രേഷന് നഗരസഭാ ഓഫീസിലും പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

2017ല്‍ ആണ് ഗുരുവായൂരില്‍ രെക്കോര്‍ഡ് കല്യാണങ്ങള്‍ നടന്നത്. 2017 ഓഗസ്റ്റ് 27ന് 277 കല്യാങ്ങളാണ് രജിസ്ട്രര്‍ ചെയ്തത്. ഈ റേക്കോര്‍ഡ് എന്തായാലും ഇത്തവണ മറികടന്നിട്ടില്ല. ചിങ്ങമാസത്തില്‍ ഏറ്റവും കൂടുതല്‍ മുഹൂര്‍ത്തങ്ങളുള്ള ദിവസമായതുകൊണ്ടും അവധി ദിവസം ആയതുകൊണ്ടുമാണ് ഇന്ന് ഇത്രയേറെ വിവാഹങ്ങള്‍ ഒരുമിച്ച് നടക്കുന്നത്.

READ ALSO: മഴ തിരിച്ചെത്തുന്നു?; മൂന്ന് ദിവസം കനത്ത മഴയുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

Related posts

കോട്ടയത്ത് വ്യാപാരി ജീവനൊടുക്കിയത് ബാങ്കിൻ്റെ ഭീഷ‌ണിയെ തുടർന്നാണെന്നു മകൾ

sandeep

പ്രമുഖ ക്രിമിനൽ അഭിഭാഷക സെലിൻ വിൽഫ്രഡ് അന്തരിച്ചു

sandeep

യൂട്യൂബ് ഫ്രീയായി ലഭിക്കുന്നത് പരസ്യങ്ങള്‍ കാരണം; ആഡ് ബ്ലോക്കറിന് തടയിടാന്‍ ഗൂഗിള്‍

sandeep

Leave a Comment