തിരുവനന്തപുരം നഗരവാസികൾക്കായി കിഴക്കേകോട്ടയിൽ പണി കഴിപ്പിച്ച കാൽനട മേൽപ്പാലം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. അഭിമാനം അനന്തപുരി എന്ന സെൽഫി പോയിന്റിന്റെ ഉദ്ഘാടനം നടൻ പൃഥ്വിരാജ് നിവഹിച്ചു. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ കാൽനട മേൽപാലമാണ് കിഴക്കേകോട്ടയിൽ നിർമിച്ചത്.
104 മീറ്റർ നീളമുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും നീളംകൂടിയ കാൽനട മേൽപാലമാണ് തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ യാഥാർത്ഥ്യമായത്. കാത്തിരിപ്പിനൊടുവിൽ ഉദ്ഘാടന വേദിയിലേക്ക് പ്രിയ താരം പ്രിത്വിരാജ് എത്തിയതോടെ ആവേശം ഇരട്ടിയായി.
കാൽനട മേൽ പാലം ടൂറിസം മന്ത്രി മന്ത്രി മുഹമ്മദ് റിയാസും സെൽഫി പോയിന്റിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം പൃഥ്വിരാജും നിർവഹിച്ചു. മേയർ ആരാ രാജേന്ദ്രനോടൊപ്പം മേല്പലത്തിൽ കയറിയതിനു ശേഷമാണ് ഉദ്ഘാടന വേദിയിലേക്ക് ഇരുവരും എത്തിയത്.
READ ALSO: ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ രണ്ടിലൊരാള്‍ സൈബര്‍ ആക്രമണം നേരിടുന്നു; പഠനം