new whatsapp feature
latest news National News technology World News

ഒന്നിലധികം ഫോണുകളില്‍ ഒരേ നമ്പര്‍ വാട്‌സാപ്പ് ഉപയോഗിക്കാം; പുതിയ അപ്‌ഡേറ്റ് എത്തി……

ഒന്നിലധികം ഉപകരണങ്ങളിൽ വാട്സാപ്പ് ഉപയോഗിക്കാനുള്ള സൗകര്യം നേരത്തെ തന്നെ കമ്പനി ലഭ്യമാക്കിയിരുന്നു. ഇതിനായി വാട്സാപ്പ് വെബ്ബ്, വാട്സാപ്പ് ഡെസ്ക്ടോപ്പ് തുടങ്ങിയ പതിപ്പുകളും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒന്നിലധികം ഫോണുകളിൽ ഒരേ അക്കൗണ്ടിൽ വാട്സാപ്പ് ഉപയോഗിക്കാൻ സാധിക്കുമായിരുന്നില്ല.

എന്നാൽ വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റിലൂടെ പരമാവധി നാല് സ്മാർട്ഫോണുകളിൽ ഒരേ സമയം വാട്സാപ്പ് ഉപയോഗിക്കാനാവും.

എന്നാൽ പ്രൈമറി ഡിവൈസ് ഏറെ നാൾ ഉപയോഗിക്കാതെ കിടന്നാൽ ലിങ്ക് ചെയ്ത ഉപകരണങ്ങളിൽ നിന്ന് വാട്സാപ്പ് ഓട്ടോമാറ്റിക് ആയി ലോഗ് ഔട്ട്
ആവും. പരമാവധി നാല് ഉപകരണങ്ങളിലാണ് വാട്സാപ്പ് ഒരു സമയം ലിങ്ക് ചെയ്യാൻ സാധിക്കുക. അത് ഫോണുകളോ, കംപ്യൂട്ടറുകളോ ടാബുകളോ എന്തുമാവാം.

ആർക്കെല്ലാം പ്രയോജനം ചെയ്യും?

പ്രധാനമായും വാട്സാപ്പ് ബിസിനസ് ആപ്പ് വഴി ഉപഭോക്താക്കളുമായി സംവദിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ സംവിധാനം ഏറെ പ്രയോചനം ചെയ്യും. ഒരേ നമ്പറിലുള്ള വാട്സാപ്പ് അക്കൗണ്ട് ഒന്നിലധികം ജീവനക്കാർക്ക് ഉപയോഗിക്കാനാവും. ഇങ്ങനെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാട്സാപ്പ് ഉപയോഗിക്കുന്നവർക്കും ഒന്നിലധികം ഫോണുകൾ പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വ്യക്തികൾക്കും ഈ സംവിധാനം ഏറെ പ്രയോജനം ചെയ്യും.

എങ്ങനെ മറ്റൊരു ഫോണിൽ വാട്സാപ്പ് ലോഗിൻ ചെയ്യാം?

വാട്സാപ്പിന്റെ എതിരാളിയായ ടെലഗ്രാമിൽ നേരത്തെ തന്നെ ഈ സൗകര്യം ലഭ്യമാണ്. അക്കൗണ്ട് തുടങ്ങിയ നമ്പർ ഉപയോഗിച്ച് മറ്റൊരു ഫോണിൽ ടെലഗ്രാം ലോഗിൻ ചെയ്യാൻ സാധിക്കും. നമ്പർ നൽകി ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു ഒടിപി പ്രൈമറി ഡിവൈസിലെ ആപ്പിൽ വരും. ഇത് നൽകിയാൽ പുതിയ ഡിവൈസിൽ ടെലഗ്രാം ലോഗിൻ ചെയ്യാം.
നിലവിൽ ഇതേ രീതിയിൽ തന്നെയാണ് വാട്സാപ്പും ലോഗിൻ സൗകര്യം ഒരുക്കുന്നത്. പ്രൈമറി ഡിവൈസ് ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്തും അക്കൗണ്ട് മറ്റൊരു ഫോണിൽ ലിങ്ക് ചെയ്യാനാവും.

Related posts

ബസ്റ്റാൻഡിലിരുന്ന് പൂച്ചയെ പച്ചക്ക് ഭക്ഷിച്ച് അസം സ്വദേശി; പട്ടിണി കാരണമെന്ന് യുവാവിൻ്റെ മറുപടി

Akhil

വടകരയിൽ അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി: ഷാഫി പറമ്പിൽ

Akhil

കണ്ണൂരിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ തീവെച്ച് നശിപ്പിച്ചു

Akhil

Leave a Comment