നൂറാം വയസിലേക്ക് കടക്കുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിറന്നാൾ ആശംസകൾ നേർന്നു. വി എസിന്റെ മകൻ അരുൺ കുമാറിനെ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു. ‘നൂറാം വയസ്സിലേക്ക് കടക്കുന്ന വി എസ്സിന് കേരളത്തിലെ ജനങ്ങൾക്കൊപ്പം ഞാനും ആരോഗ്യവും സന്തോഷവും നേരുന്നു’: ഗവർണർ ആശംസ ട്വിറ്ററിൽ കുറിച്ചു.
അതേസമയം വി.എസിന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസ നേർന്നു. തൊണ്ണൂറ്റിയൊൻപതാം ജന്മദിനം ആഘോഷിക്കുന്ന പ്രിയസഖാവ് വി.എസ്സിന് ഹൃദയം നിറഞ്ഞ ആശംസകൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.