ചരിഞ്ഞ കഴുത്തുമായി ഒരു പെൺകുട്ടി ജീവിച്ചത് നീണ്ട പതിമൂന്ന് വർഷം. പതിമൂന്നുകാരിയായ അഫ്ഷീൻ ഗുൽ എന്ന പാകിസ്താനി സ്വദേശിയുടെ ദുരിതത്തിന് സാന്ത്വനമേകി ഇന്ത്യൻ ഡോക്ടർ. ജനിച്ച് പത്താം മാസത്തിലുണ്ടായ ഒരു അപകടമാണ് അഫ്‍ഷീൻ എന്ന പെൺക്കുട്ടിയുടെ ജീവിതത്തിൽ ഈ ദുരിതം സമ്മാനിച്ചത്. കഴുത്ത് തൊണ്ണൂറു ഡിഗ്രിയോളം ഒരുവശത്തേക്ക് ചെരിഞ്ഞ് വർഷങ്ങളായി ദുരിതജീവിതം നയിക്കുകയായിരുന്നു അഫ്‍ഷീൻ. വർഷങ്ങൾക്കപ്പുറം പതിമൂന്നാം വയസ്സിലെത്തി നിൽക്കുമ്പോൾ അഫ്ഷീന്റെ ഈ ദുരിതാവസ്ഥയിൽ നിന്ന് സൗജന്യമായി ചികിത്സിച്ച് ഭേദമാക്കിയിരിക്കുകയാണ് ഇന്ത്യയിൽ നിന്നുള്ള ഒരു ഡോക്ടർ.
പത്തുമാസമുള്ളപ്പോൾ സഹോദരിയുടെ കയ്യിൽ നിന്ന് താഴേക്ക് വീണതാണ് അഫ്‍ഷീൻ. അവിടുന്നങ്ങോട്ട് കഴുത്ത് തൊണ്ണൂറ് ഡിഗ്രിയോളം ഒരുവശത്തേക്ക് ചരിഞ്ഞ അവസ്ഥയിലായിരുന്നു. ഉടനെ തന്നെ ചികിത്സ നൽകിയെങ്കിലും ഫലമൊന്നും കണ്ടില്ല. വർഷങ്ങളോളം ചികിത്സ നേടിയെങ്കിലും അഫ്ഷീന്റെ നില മാറ്റമില്ലാതെ തുടർന്നു. തൊട്ടുപിറകെ സെറിബ്രൽ പാൾസി എന്ന അവസ്ഥയും അഫ്ഷീനെ ബാധിച്ചു. എന്നാൽ വർഷങ്ങൾ കഴിഞ്ഞ് തന്റെ പതിമൂന്നാമത്തെ വയസിൽ രക്ഷകനായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ഡോക്ടർ.
സൗജന്യമായാണ് മുഴുവൻ ഡോക്ടർ അഫ്‍ഷീനായി മുഴുവൻ ചികിത്സയും ചെയ്തുകൊടുത്തത്. ഡൽഹി അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ രാജഗോപാലൻ കൃഷ്ണനാണ് അഫ്ഷീന്റെ കഴുത്തിന് വേണ്ട മതിയായ ചികിത്സ നൽകിയത്. ബ്രിട്ടനിൽ നിന്നുള്ള മാധ്യമപ്രവർത്തകയായ അലക്സാൺഡ്രിയ തോമസിന്റെ ലേഖനത്തിലൂടെയാണ് അദ്ദേഹം അഫ്‍ഷീനെ കുറിച്ചും ജീവിതത്തിൽ സംഭവിച്ച രോഗത്തെ കുറിച്ചും അറിയുന്നത്. ഡോക്ടർ സന്നദ്ധത അറിയിച്ചതോടെ ഇന്ത്യയിലെത്തി അഫ്ഷീൻ ചികിത്സ ആരംഭിക്കുകയായിരുന്നു. നാല് മേജർ ശസ്ത്രക്രിയകളാണ് അഫ്ഷീന് ഇതുവരെ ചെയ്തത്.
Read also:- ചരിത്ര ജയം സ്വന്തമാക്കി നീരജ് ചോപ്ര
ഫെബ്രുവരിയിലാണ് പ്രധാന സർജറി ആറുമണിക്കൂറോളം എടുത്താണ് പൂർത്തിയാക്കിയത്. മതിയായ ചികിത്സ കിട്ടിയില്ലെങ്കിൽ ദീർഘകാലം അതിജീവിക്കാൻ ഈ പെൺകുട്ടിയ്ക്ക് സാധിക്കുമായിരുന്നില്ല. എന്നാൽ സെറിബ്രൽ പാൾസി ജീവിതകാലം മുഴുവൻ പരിചരണം ആവശ്യമായ അവസ്ഥയാണ് എന്നും ഡോക്ടർ വ്യക്തമാക്കി.
Story Highlights: Girl With Neck Bent At 90 Degrees Treated Successfully By Doc, For Free