latest news Special World News

മുകേഷ് അംബാനി, ആനന്ദ് മഹീന്ദ്ര, സുന്ദർ പിച്ചൈ മുതൽ; പ്രധാനമന്ത്രി മോദിയുടെ യുഎസ് സ്റ്റേറ്റ് ഡിന്നറിൽ പങ്കെടുത്ത അതിഥികൾ


ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ ഒരുക്കിയ അത്താഴ വിരുന്നിൽ നാനൂറോളം അതിഥികൾ പങ്കെടുത്തു. ഇന്ത്യൻ മുതലാളിമാരായ മുകേഷ് അംബാനി, ആനന്ദ് മഹീന്ദ്ര, സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്ത്, പ്രമുഖ ഇന്ത്യൻ വംശജരായ സംരംഭകർ, ആൽഫബെറ്റ് ഇൻക് സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒയും ചെയർമാനുമായ സത്യ നാദെല്ല, പെപ്‌സികോ മുൻ സിഇഒ ഇന്ദ്ര നൂയി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ആപ്പിൾ മേധാവി ടിം കുക്കും വിരുന്നിൽ പങ്കെടുത്തിരുന്നു.

ക്ഷണത്തിന് ബൈഡൻസിന് നന്ദി പറഞ്ഞു കൊണ്ട് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു. യുഎസ് പ്രഥമ വനിത ജിൽ ബൈഡൻ സ്റ്റേറ്റ് ഡിന്നറിന്റെ രുചികരമായ വിശദാംശങ്ങൾ നൽകുന്ന വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ടാണ് ആനന്ദ് മഹിന്ദ്ര നന്ദി കുറിച്ചത്.

ഇന്ത്യൻ വംശജരായ യുഎസ് പ്രതിനിധികൾ യുഎസ് രാഷ്ട്രീയക്കാരായ റോ ഖന്ന, രാജാ കൃഷ്ണമൂർത്തി, ഫാഷൻ ഡിസൈനർ റാൽഫ് ലോറൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചലച്ചിത്ര നിർമ്മാതാവ് എം. നൈറ്റ് ശ്യാമളൻ, നെറ്റ്ഫ്ലിക്സ് ഇൻക് ചീഫ് കണ്ടന്റ് ഓഫീസർ ബേല ബജാരിയ, മാധ്യമ പ്രവർത്തകൻ ജെയിംസ് മർഡോക്ക് തുടങ്ങിയ വിനോദ ലോകത്തെ പ്രമുഖ എക്സിക്യൂട്ടീവുകളും പങ്കെടുത്തു.

Related posts

ഹരിയാന വിഷ മദ്യദുരന്തം: മരണം 19 ആയി, 7 പേർ അറസ്റ്റിൽ

Akhil

തലസ്ഥാന നഗരിയില്‍ വീണ്ടും ഗുണ്ടാ ആക്രമണം; പൂജപ്പുര സ്വദേശിക്ക് വെട്ടേറ്റു

Sree

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

Akhil

Leave a Comment