latest news must read National News

രാജ്യത്ത് വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി


ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ജാർഖണ്ഡിലെ കോഡെർമ ജില്ലയിൽ അടുത്തിടെ നടത്തിയ സർവേയിലാണ് സ്വർണശേഖരത്തിനൊപ്പം ലിഥിയം ശേഖരവും കണ്ടെത്തിയത്.

ഈ ലിഥിയം കരുതൽ വളരെ വലുതാണെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

ലിഥിയം വേർതിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യയിൽ ഇതുവരെ വികസിപ്പിച്ചിട്ടില്ലാത്തതിനാൽ ഇത് വേർതിരിച്ചെടുക്കാൻ വിദേശ കമ്പനികളുടെ സഹായവും തേടാമെന്നാണ് കരുതുന്നത്.

കശ്മീരിന് പിന്നാലെ ജാർഖണ്ഡിലും ലിഥിയം കണ്ടെത്തിയതോടെ ലോകത്തിൽ ഏറ്റവും കൂടുതൽ ലിഥിയം ഉൽപ്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയേക്കുമെന്നാണ് റിപ്പോർട്ട്.

വൈദ്യുത വാഹനങ്ങളുടെ ബാറ്ററിയുണ്ടാക്കുന്നതിലെ പ്രധാന ഘടകമാണ് ലിഥിയം. ഈ കണ്ടുപിടിത്തത്തോടെ ഓർഗാനിക് ഊർജം കുറയ്‌ക്കുന്നതിനുള്ള സുപ്രധാന ആയുധം ഇന്ത്യക്ക് ലഭിച്ചിരിക്കുകയാണ്.

റോക്കറ്റ് ഇന്ധനം പോലെയുള്ള ബഹിരാകാശ വ്യവസായത്തിലും ലിഥിയം ഉപയോഗിക്കുന്നു. കോഡെർമയിലെ മൈക്ക ബെൽറ്റിൽ ലിഥിയം പര്യവേക്ഷണത്തിന്റെ അടുത്ത ഘട്ടത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതായാണ് വിവരം.പ്രാഥമിക പര്യവേക്ഷണത്തിൽ ലിഥിയം കണ്ടെത്തിയിട്ടുണ്ട്.

ALSO READ:യൂത്ത് കോൺഗ്രസ് പുനസംഘടനയിലെ അതൃപ്തി; ആലുവയിൽ എ ഗ്രൂപ്പ് യോഗം

Related posts

പത്തനംതിട്ട അപകടം; ഡ്രൈവർമാർ ഉൾപ്പെടെ 3 പേരുടെ നില ​ഗുരുതരം;കാറും ബസും അമിതവേ​ഗത്തിലായിരുന്നെന്ന് നാട്ടുകാര്‍

Sree

കൊടകരയിൽ KSTRC ബസിന് പിന്നിൽ ലോറിയിടിച്ച് അപകടം; 4 പേരുടെ നില ഗുരുതരം

Akhil

കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

Akhil

Leave a Comment