latest latest news Violence

ഹൂതികളുടെ മിസൈൽ ആക്രമണം

ഏദൻ കടലിടുക്കിൽ ഹൂതികൾ മിസൈൽ അയച്ചു കത്തിച്ച എണ്ണക്കപ്പലിൽ ഉണ്ടായിരുന്നത് 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് പൗരനും. എല്ലാവരെയും ഇന്ത്യൻ നാവികസേന ഇടപെട്ട് രക്ഷിച്ചു. ബ്രിട്ടീഷ് ചരക്കുകപ്പലായ എം വി മർലിൻ ലുഅണ്ടയ്ക്ക് നേരെയാണ് ഹൂതി മിസൈൽ ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് കപ്പലിൽ മിസൈൽ പതിച്ചത്. തീപടർന്നതോടെ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ യുദ്ധക്കപ്പലായ ഐ എൻ എസ് വിശാഖപട്ടണം എത്തുകയായിരുന്നു. അമേരിക്കൻ നാവികസേനയും സഹായത്തിനെത്തി. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നും തീ അണച്ചതായും കപ്പൽ കമ്പനി അറിയിച്ചു.

Related posts

മക്കളെ കാണുന്നതിനെ ചൊല്ലി തർക്കം; ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു

Akhil

വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; 22 കാരൻ പിടിയിൽ

Akhil

പെൺകുട്ടിയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 37 വർഷം കഠിനതടവും 3,10,000 രൂപ പിഴയും

Akhil

Leave a Comment