latest news National News Trending Now

ഉത്തർപ്രദേശിൽ വൻ വാഹനാപകടം: ബസും വാനും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ അടക്കം 7 പേർ മരിച്ചു

ഉത്തർപ്രദേശിലെ ബുദൗണിൽ വൻ വാഹനാപകടം. സ്കൂൾ ബസും സ്കൂൾ വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ച് വിദ്യാർത്ഥികളും ഒരു ഡ്രൈവറും ഉൾപ്പെടെ 7 പേർ മരിച്ചു.

നബിഗഞ്ച് റോഡിൽ ഇന്ന് രാവിലെയായിരുന്നു അപകടം. സമീപത്തെ മിയോൺ ഗ്രാമത്തിൽ നിന്ന് എസ്ആർപി ഇംഗ്ലീഷ് സ്കൂളിലേക്ക് വിദ്യാർത്ഥികളുമായി വരികയായിരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.

ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ 16 ഓളം വിദ്യാർത്ഥികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകാരണം അറിവായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ:പാമ്പിനെ പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ചു

Related posts

ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റി, സിപിഎം ജില്ലാ സെക്രെട്ടറിയുടെ മകന് പിഴ മാത്രം

Akhil

യുവതി കാൽ വഴുതി 100 അടി താഴ്ചയുള്ള കിണറ്റിൽ വീണു

Akhil

പാലക്കാട് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

Akhil

Leave a Comment