latest news must read National News

ഞെട്ടിക്കാൻ നത്തിങ്‌; വരാൻപോകുന്നത് നത്തിങ് 2എ; ഫെബ്രുവരിയിൽ ലോഞ്ച് ചെയ്യുമെന്ന് സൂചന

പ്രീമിയം ഫോണുകൾ അവതരിപ്പിച്ചതിന് പിന്നാലെ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട് അവതരിപ്പിക്കാനൊരുങ്ങുകയാണ് നത്തിങ്. നത്തിങ്ങ് ഫോൺ 1, നത്തിങ്ങ് ഫോൺ 2 എന്നിവയായിരുന്നു നത്തിങ്ങിന്റെ ആദ്യ ഫോണുകൾ.

ഇതിന് പിന്നാലെയാണ് നത്തിങ് 2എ എത്തുന്നത്. വിപണിയിൽ മികച്ച പ്രതികരണമാണ് നത്തിങ് ഫോണുകൾക്ക് ലഭിച്ചുവരുന്നത്. നത്തിങ്ങിൽ നിന്ന് മൂന്നാമതൊരു ഫോൺ ഒരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും മറ്റു വിവരങ്ങൾ ലഭിച്ചിരുന്നില്ല.

എന്നാൽ ഇപ്പോൾ ഇതിൽ ഒരുസ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്. ഫീച്ചറുകളും വിലയും അ‌ടക്കമുള്ള വിവരങ്ങൾ വരെ ചോർന്നിരുന്നു.

ഇതിന് പിന്നാലെയാണ് വിപണിയിൽ എത്തിക്കാൻ പോകുന്ന ഫോൺ നത്തിങ് 2എ ആണെന്ന് നത്തിങ് സിഇഒ സ്ഥിരീകരിച്ചത്. ഫോണിലെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങളൊന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

2023 ജൂ​ലൈയിൽ പുറത്തിറക്കിയ നത്തിങ് ഫോൺ 2 ന്റെ വില കുറഞ്ഞ പതിപ്പ് ആയിരിക്കും വരാൻ പോകുന്ന നത്തിങ് 2എ എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. അ‌ടുത്ത മാസം, അ‌തായത് 2024 ഫെബ്രുവരിയിൽ നത്തിങ് 2എ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ഫെബ്രുവരിയിലാണ് മൊ​ബൈൽ വേൾഡ് കോൺഗ്രസ് നടക്കുന്നത്.

ഇതിനോട് അ‌നുബന്ധിച്ച് ഫെബ്രുവരി 27-ന് ‘നത്തിങ് ടു സീ’ ഇവന്റ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഈ ഇവന്റിൽ വച്ച് നത്തിങ് പുതിയ ഫോൺ പുറത്തിറക്കും എന്നാണ് കരുതപ്പെടുന്നത്.

ALSO READ:മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

Related posts

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം മിൽമ ഇന്ന് നിർത്തും

Akhil

സിദ്ദിഖ് കൊലപാതകം ഓർമിപ്പിക്കുന്നത് ഇലന്തൂർ നരബലി കേസ്; മോഡസ് ഒപറാണ്ടി ഒന്ന് തന്നെ; രണ്ട് കേസിലും നടന്നത് ചതി

Clinton

വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ 2,28,60,000 രൂപ പിടികൂടി, രണ്ട് പേർ അറസ്റ്റിൽ.

Sree

Leave a Comment