India latest news must read

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; 6 പാകിസ്താനികൾ അറസ്റ്റിൽ

ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. 400 കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. 6 പാകിസ്താനികൾ അറസ്റ്റിൽ.

പാകിസ്താനികൾ അറസ്റ്റിലായത് ഗുജറാത്തിലെ പോർബന്തറിൽ നിന്നും. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലാകുന്നത്.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) എന്നവരുടെ സംയുക്ത സംഘത്തിന്റേതായിരുന്നു പരിശോധന.

ഇന്നലെ രാത്രി ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇവരെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ 30 ദിവസത്തിനിടെ ഗുജറാത്ത് തീരത്ത് പിടികൂടുന്ന രണ്ടാമത്തെ വലിയ മയക്കുമരുന്ന് ശേഖരമാണിത്.

ഫെബ്രുവരി 28 ന് ഗുജറാത്ത് തീരത്ത് പാകിസ്ഥാൻ ജീവനക്കാരെന്ന് സംശയിക്കുന്ന ബോട്ടിൽ നിന്ന് 3,300 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയിരുന്നു.

ഈ മരുന്നുകളുടെ രാജ്യാന്തര വിപണി മൂല്യം 2000 കോടിയിലേറെ രൂപയായിരുന്നു.

ALSO READ:ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

EXCELLENCEGROUPOFCOMPANIES

E24NEWS

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; 6 പാകിസ്താനികൾ അറസ്റ്റിൽ

Related posts

ഇ ഡി അരങ്ങൊരുക്കുന്നത് സുരേഷ് ഗോപിയ്ക്ക് വേണ്ടി, കരുവന്നൂരില്‍ നടത്തുന്നത് ഇലക്ഷന്‍ ഡ്യൂട്ടി: എ സി മൊയ്തീന്‍

Akhil

‘ക്യാമറയില്ലാത്ത കൗണ്‍സിലിംഗ് റൂമിലായിരുന്നു ചോദ്യം ചെയ്യല്‍, നൗഷാദിനെ മര്‍ദിച്ചെന്നതും കള്ളം’; കൂടുതല്‍ വെളിപ്പെടുത്തലുമായി അഫ്‌സാന

Akhil

തെയ്യം കെട്ടിയ ആൾക്ക് കൂട്ടത്തല്ല്

Akhil

Leave a Comment