Kerala News latest news Local News must read

ഇ ഡി അരങ്ങൊരുക്കുന്നത് സുരേഷ് ഗോപിയ്ക്ക് വേണ്ടി, കരുവന്നൂരില്‍ നടത്തുന്നത് ഇലക്ഷന്‍ ഡ്യൂട്ടി: എ സി മൊയ്തീന്‍


കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി എ സി മൊയ്തീന്‍.

തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി ഇ ഡി അരങ്ങൊരുക്കുകയാണെന്നാണ് എ സി മൊയ്തീന്റെ വിമര്‍ശനം.

ഒരു അവസരം കിട്ടിയപ്പോള്‍ തൃശൂര്‍ തന്നെ ഇ ഡി തെരഞ്ഞെടുത്തത് സുരേഷ് ഗോപിയ്ക്ക് വേണ്ടിയാണ്. ഇലക്ഷന്‍ ഡ്യൂട്ടിയാണ് ഇ ഡി ഇപ്പോള്‍ നടത്തുന്നതെന്നും എ സി മൊയ്തീന്‍ പൊതുവേദിയില്‍ വച്ച് കുറ്റപ്പെടുത്തി.

സഹകരണ ബാങ്കുകളില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഇ ഡി നടത്തുന്നതെന്നും എസി മൊയ്തീന്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത് നടത്തുന്നത് എന്നതാണ് പ്രശ്‌നം.

ഇ ഡി കരിവന്നൂര്‍ ബാങ്കിലെ ആധാരം എടുത്തുകൊണ്ട് പോയത് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വേണ്ടി മാത്രമാണ്. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്ന സുരേഷ് ഗോപിയ്ക്ക് കളമൊരുക്കാനാണ് ഇ ഡി ഇത് ചെയ്യുന്നത്.

സുരേഷ് ഗോപിയുടെ പദയാത്ര ഈ അരങ്ങൊരുക്കലിന്റെ ഭാഗമാണെന്നും എ സി മൊയ്തീന്‍ പറഞ്ഞു.

ALSO READ:സംഘര്‍ഷം തുടരുന്ന ഇസ്രയേലില്‍ കുടുങ്ങി മലയാളി തീര്‍ത്ഥാടക സംഘം; ഇവര്‍ പോകാനിരുന്നത് ഈജിപ്തിലേക്ക്

Related posts

കാസർകോഡ് പ്ലസ് വൺ വിദ്യാർത്ഥിനി കുളിമുറിയിൽ മരിച്ചനിലയിൽ

Sree

അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ സൊസൈറ്റി തട്ടിപ്പ് ; മുഖ്യ മന്ത്രിക്ക് പരാതി നൽകി നിക്ഷേപകർ

Gayathry Gireesan

പാട്ടുകളുടെ അവകാശം 1664 കോടിയ്ക്ക് വിറ്റു; ജസ്റ്റിന്‍ ബീബര്‍ വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍….

Clinton

Leave a Comment